• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വൈഷ്ണവിന്റെ ആത്മഹത്യ: അന്വേഷണം അട്ടിമറിച്ചതായി മാതാപിതാക്കള്‍; പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്ക് പരാതി നല്‍കും

  • By Desk

കല്‍പ്പറ്റ: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന തരുവണ പാലിയാണ ചെമ്പോക്കണ്ടി വൈഷ്ണവിന്റെ ആത്മഹത്യയുമായി ബന്ധ പ്പെട്ടുള്ള അന്വേഷണം അട്ടിമറിച്ചതായി മാതാപിതാക്കളായ വിനോദും സബിതയും കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മകന്‍ ആത്മഹത്യ ചെയ്തിട്ട് 35 ദിവസം കഴിഞ്ഞിട്ടും ഇതുവരെ കാര്യക്ഷമമായ അന്വേഷണങ്ങള്‍ നടന്നിട്ടില്ല.

ശബരിമലയില്‍ ആചാരങ്ങള്‍ നിലനില്‍ക്കട്ടെ; ഇത്തരം വിഷയങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് ചേതന്‍ ഭഗത്

കേസിന്റെ അന്വേഷണച്ചുമതല വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പൗലോസിനാണ്. സ്‌കൂളിനും അധ്യാപകനും അനുകൂലമായി നിലകൊള്ളുന്ന സമീപനമാണ് ഈ ഉദ്യോഗസ്ഥന്‍ കേസിന്റെ തുടക്കം മുതല്‍ തന്നെ സ്വീകരിച്ചുവരുന്നത്. മരണവിവരം അറിയിച്ച ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 174ാം വകുപ്പ് പ്രകാരമാണ് എഫ് ആര്‍ ഇട്ടിരിക്കുന്നത്. ആത്മഹത്യാകുറിപ്പിനെ സംബന്ധിച്ചോ, കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന അധ്യാപകനെ സംബന്ധിച്ചോ യാതൊരുവിധ സൂചനകളും എഫ് ഐ ആറില്‍ നല്‍കിയിട്ടില്ല.

Vyshnav

ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള അധ്യാപകന് അനുകൂലമായി നിലകൊള്ളുന്ന സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ഒ ആര്‍ കേളു എം എല്‍ എയോട് ആവശ്യപ്പെടുകയും, അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കിയതാണ്. എന്നാല്‍ ഇപ്പോഴും ഇതേ ഉദ്യോഗസ്ഥന്‍ തന്നെയാണ് കേസ് അന്വേഷിക്കുന്നത്. ഈ ഉദ്യോഗസ്ഥന്റെ കുട്ടി ഇതേ സ്‌കൂളില്‍ തന്നെയാണ് പഠിക്കുന്നത്.

സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകന് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ച് വരുന്നത്. മകന്‍ മരിച്ചതിന് തൊട്ടുപിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് അടിയന്തരമായി രക്ഷിതാക്കളെ വിളിച്ചുവരുത്തി അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമാണ് ചെയ്തത്. ആത്മഹത്യാകുറിപ്പില്‍ അധ്യാപകനായ നോബിള്‍ ജോസിനെ കുറിച്ച് വ്യക്തമായ പരാമര്‍ശമുണ്ടായിട്ടും പൊലീസ് അന്വേഷണത്തില്‍ അനാസ്ഥ തുടരുകയാണ്.

Vaishnavs parents

306, 77 വകുപ്പുകള്‍ പ്രകാരം ജാമ്യം കിട്ടാത്തതരത്തില്‍ കേസ് എടുക്കുമെന്ന് പൊലീസ് കുടുംബാംഗങ്ങളോടും, ആക്ഷന്‍കമ്മിറ്റി ഭാരവാഹികളോടും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദുര്‍ബലമായ വകുപ്പുകള്‍ ഇട്ടത് മൂലം അധ്യാപകന്‍ മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. ആരോപണവിധേയനായ അധ്യാപകനെ കുറ്റവിമുക്തനാക്കി ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനായി സ്‌കൂള്‍ അധികൃതര്‍ ഇപ്പോള്‍ മാതാപിതാക്കളെ സ്വാധീനം ചെലുത്തുകയാണ്.

ഇതിനെതിരെ ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും, മാനന്തവാടി ഡി വൈ എസ് പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനത്തിലെ പല അധ്യാപകരും കുട്ടികളില്‍ നിന്നും വലിയ ഫീസ് കൈപ്പറ്റി എന്‍ട്രന്‍സ് കോച്ചിംഗ് നടത്തിവരുന്നുണ്ട്. ചിലരെ വിജിലന്‍സ് പിടികൂടിയെങ്കിലും നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. പൊലീസിന്റെ അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിക്ക് പരാതി നല്‍കും.

വൈഷ്ണവിന്റെ മരണത്തില്‍ പങ്കുചേരാനോ ഒരു റീത്ത് സമര്‍പ്പിക്കാനോ തയ്യാറാകാത്ത മാനേജ്മെന്റ് സ്‌കൂള്‍ അധി കൃതരും അധ്യാപകനുവേണ്ടി വിദ്യാര്‍ത്ഥികളെകൂടി കരു വാക്കുകയാണ്. ഇനിയൊരു കുട്ടിക്കും ഇങ്ങനെ അനുഭ വമുണ്ടാകരുതെന്നും കുട്ടിക്ക് നേരെ അധ്യാപകന്‍ എന്തുതരം പീഢനമാണ് നടത്തിയതെന്നറിയാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നും ഇവര്‍ പറഞ്ഞു. സ്‌കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന സംശയകരമായ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ഇവര്‍ പറഞ്ഞു.

തലപ്പുഴയില്‍ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനും ഭാര വാ ഹിയുമായ തന്റെ വിഷയത്തില്‍ അനുകൂലമായ സമീപനം സ്വീക രിച്ചില്ലെന്നും വിനോദ് പരാതിപ്പെട്ടു. ഭാര്യാപിതാവ് പി.കെ.ശങ്കരന്‍, കര്‍മ്മസമിതി ഭാരവാഹികളായ വി.വി.ജോസ്, രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Wayanad

English summary
Vyshnav's suicide issue; Parents will file a complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X