നരഭോജി കടുവ ക്യാമറയില്‍ കുടുങ്ങി.... കൂട്ടിലാക്കാന്‍ വനംവകുപ്പ്, വയനാട്ടില്‍ നടക്കുന്നത്!!
പുല്‍പ്പള്ളി: ചെതലയം വനത്തില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയെ കുടുക്കാന്‍ കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിച്ച് പിടിക്കാനുള്ള ശ്രമം വൈകുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇത് പൂര്‍ത്തിയാക്കിയത്. കതവക്കുന്ന് വനത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് വനം ദ്രുത കര്‍മ സേനയുടെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചത്. ഇന്നലെ പുലര്‍ച്ചെ കടുവ പ്രദേശത്ത് കൂടി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പ് സ്ഥാപിച്ച് ക്യാമറകളില്‍ പതിഞ്ഞിരുന്നു.

Recommended Video
ഈ കടുവ തന്നെയാണ് ശിവകുമാറിനെ കാന്നതെന്ന അനുമാനത്തില്‍ കൂട് സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശ മുഖ്യവനപാലകന്‍ അംഗീകരിച്ച് അനുമതി നല്‍കിയിരുന്നു. ശിവകുമാറിന്റെ മരണമുണ്ടായ അന്ന് തന്നെ ബത്തേരിയില്‍ നിന്ന് കൂട് എത്തിച്ചെങ്കിലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ആവശ്യമായി വന്നതോടെയാണ് സ്ഥാപിക്കാന്‍ താമസമുണ്ടായത്. കൂട് സ്ഥാപിച്ച പ്രദേശത്തും വനാതിര്‍ത്തിയിലും വനപാലകര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഭക്ഷണാവശ്യത്തിനായി മുളങ്കൂമ്പെടുക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊലപ്പെടുത്തിയത്. ശരീരം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. ബശവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാറാണ് കൊല്ലപ്പെട്ടത്. ശരീരം വലിച്ചുകൊണ്ടുപോയതിന്റെ അടയാളങ്ങളും കടുവയും കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. ഇയാള്‍ വൈകിയിട്ടും മടങ്ങിയെത്താതായപ്പോള്‍ സുഹൃത്തിന്റെ ജീപ്പ് ഓടിക്കാന്‍ പോയതാകാമെന്ന് കരുതിയതായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ തിരച്ചിലില്‍, ചെരുപ്പ് ഫോണ്‍ എന്നിവയും ചോരപ്പാടുകളും കണ്ടതോടെയാണ് വനംവകുപ്പിനെ അറിയിച്ചത്.
അതേസമയം ശിവകുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ ധനസഹായത്തിന്റെ ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ശിവകുമാറിന്റെ മാതാപിതാക്കള്‍ക്ക് കൈമാറി. രണ്ടാം ഗഡു പിന്തുടര്‍ച്ചാവകാശ രേഖകള്‍ നല്‍കുന്ന മുറയ്ക്ക് കൈമാറും. മേഖലയില്‍ കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന ആവശ്യം ശക്തമാണ്.












Click it and Unblock the Notifications