Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉരുൾപൊട്ടൽ: ഇന്ന് ചാലിയാർ പുഴയിലും വനത്തിലും തിരച്ചിൽ നടത്തും, ഒറ്റപ്പെട്ടയിടത്ത് കൂടുതൽ സൈന്യം

വയനാട് ഉരുൾപൊട്ടൽ: രണ്ടാം നാളിലെ തിരച്ചിൽ രാവിലെ ഏഴ് മണി മുതൽ ആരംഭിക്കും. ഒറ്റപ്പെട്ട മേഖലകളിലേക്ക് കൂടുതൽ സൈന്യമെത്തും മണ്ണിനടിയിൽ കുടുങ്ങിയവരുണ്ടോ എന്ന് കണ്ടെത്തുക നിർണായകമാണ്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ഇതുവരെ 135 മരണമാണ് സ്ഥിരീകരിച്ചത്.

ചാലിയാറിലൂടെ 38 കിലോ മീറ്റർ ഒഴുകി നലിമ്പൂരിൽ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീരഭാ​ഗങ്ങളും ആണ്. ഈ ശരീരങ്ങൾ ഇപ്പോൾ നിലമ്പൂർ ആശുപത്രിയിലാണ്. അതേ സമയം മണ്ണിനടിയിൽ കുടുങ്ങിയവരുണ്ടോ എന്ന് കണ്ടെത്തുക നിർണായകമാണ്. ചാലിയാർ പുഴയിലും വനത്തിലും ഇന്ന് തിരച്ചിൽ നടത്തും. പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്. എത്രയും വേ​ഗം മൃത​ദേഹം വിട്ടുനൽകാൻ നടപടി ഊർജിതമാക്കിയിരിക്കുകയാണ്.

wayanad

തിരച്ചിലിന് സഹായിക്കാൻ മറ്റ് ജില്ലകളിൽ നിന്ന് പോലീസ് ഡ്രോണുകൾ ഇന്നെത്തിക്കും. മെറ്റൽ ഡിറ്റക്റ്ററുകളുമെത്തും. മൃതദേഹങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കാൻ പോലീസ് നായ്ക്കളെയും എത്തിക്കും. സൈന്യത്തിന്റെ നായ്ക്കളെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ബംഗളൂരുവില്‍നിന്നു കരസേനാവിഭാഗവും ഇന്നെത്തും.

20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി 8 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളിൽ‌ കഴിയുന്നുണ്ട്.

ഉരുൾപൊട്ടൽ നടന്ന് മണിക്കൂറുകൾക്ക് ശേഷം സൈന്യവും എൻ ഡി ആർ എഫും അടങ്ങുന്ന ദൗത്യ സംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ദുഷ്കരവും ഒരുപാട് സമയം എടുക്കുകയും ചെയ്തിരുന്നു.

താത്ക്കാലിക പാലം യാഥാർത്ഥ്യമായതോടെ രക്ഷാപ്രവർത്തനം അതിവേ​ഗത്തിലായി. അതിനൊപ്പം അകീവ ദുഷ്കരമായ ലാൻഡിം​ഗ് നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനിത്തിനൊപ്പം ചേർന്നു. അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയർഫോഴ്സിന്റെ ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്തത്.

അതേ സമയം ഇന്നും സംസ്ഥാനത്ത് അതി ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുകയും അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തന്നെ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം ഉണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+