വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ തോട്ടംമേഖലയില്‍ ബി എം എസും സമരത്തിലേക്ക്: എസ്റ്റേറ്റ് ഓഫീസ് മാര്‍ച്ച് ജൂലൈ 30 മുതല്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഐ എന്‍ ടി യു സി, എ ഐ ടി യു സി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്ക് പിന്നാലെ ബി എം എസും തോട്ടം മേഖലയില്‍ സമരത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ബി എം എസിന്റെ നേതൃത്വത്തില്‍ ജൂലൈ 30, 32, ആഗസ്റ്റ് 1, 2 തിയ്യതികളില്‍ എസ്റ്റേറ്റ് ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തിലെ തേയില, റബ്ബര്‍, കാപ്പി, ഏലം പ്ലാന്റേഷനുകളിലെ മൂന്നരലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ കാലാവധി 2017 ഡിസംബര്‍ 31ന് അവസാനിച്ചതാണ്. വിജ്ഞാപനപ്രകാരം തോട്ടം തൊഴിലാളികള്‍ക്ക് 300 രൂപയാണ് ലഭിക്കുന്നത്. നാളിതുവരെയായിട്ടും ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ജനുവരി മുതല്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയോഗങ്ങള്‍ നടന്നെങ്കിലും വേതനവര്‍ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാന്‍ തോട്ടമുടമകള്‍ തയ്യാറാകാത്തത് കാരണം യോഗങ്ങള്‍ പ്രഹസനമാകുകയായിരുന്നു.

bmsstrike-1

തോട്ടംമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിച്ച റിട്ട. ജസ്റ്റിസ് എന്‍ കൃഷ്ണന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ ഏറെ ഗുണമുണ്ടായത് തോട്ടമുടമകള്‍ക്കാണ്. തൊഴിലാളി സംരക്ഷകരാണെന്ന് മേനിനടിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ മുതലാളിപക്ഷത്താണെന്ന് തെളിയിക്കുകയായിരുന്നുവെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

പ്രതിദിനവേതനം 600 രൂപയാക്കുക, മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക, തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനീക ചികിത്സ ലഭ്യമാക്കുക, മരണാനന്തര ചിലവ് 10,000 രൂപയാക്കുക, ഓവര്‍ കിലോ റെയ്റ്റ് 75 ശതമാനം വര്‍ധിപ്പിക്കുക, ഗ്രാറ്റിവിറ്റി 30 ദിവസത്തെ ശമ്പളം കണക്കാക്കി നല്‍കുക, പി എല്‍ സി കാലാവധി രണ്ട് വര്‍ഷമാക്കുക, വിരമിക്കല്‍ പ്രായം 60 ആക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബി എം എസ് മുന്നോട്ടുവെക്കുന്നത്. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുരളീധരന്‍, പ്രസിഡന്റ് എന്‍ പി ചന്ദ്രന്‍, പി ആര്‍ സുരേഷ്, സി ഉണ്ണികൃഷ്ണന്‍, കെ അപ്പൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
Wayanad Local News about bms strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X