• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടിലെ കര്‍ഷകര്‍ കണ്ണീര്‍ക്കയത്തില്‍; കാപ്പിക്കും കമുകിനും പിന്നാലെ കുരുമുളകിനും രോഗബാധ; ജപ്തിഭീഷണിയും തുടരുന്നു

  • By desk

പുല്‍പ്പള്ളി: മഴക്കെടുതിയില്‍ പൊറുതിമുട്ടിയ കര്‍ഷകന് ഇരുട്ടടിയായി കുരുമുളക് കൃഷിക്കും വ്യാപക രോഗബാധ. ജില്ലയില്‍ ഏറ്റവുമധികം കുരുമുളക് കൃഷിയുള്ള കുടിയേറ്റ മേഖലയിലടക്കം കുരുമുളക് കൃഷിക്ക് ദ്രുതവാട്ടരോഗം വ്യാപിക്കുകയാണ്. ഹെക്ടര്‍ കണക്കിന് കര്‍ഷകരുടെ കൃഷിയാണ് ഇത്തരത്തില്‍ ദ്രുതവാട്ടരോഗം മൂലം നശിച്ചുകൊണ്ടിരിക്കുന്നത്.

കുരുമുളക് ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിനിന്നതോടെയാണ് രോഗബാധ ആരംഭിച്ചത്. വേരുകള്‍ ചീയുകയും ചീഞ്ഞ ചെടികളില്‍ തണ്ടും ഇലയും ഒരുപോലെ പഴുത്തുകൊഴിയുകയും ചെയ്യുന്നത് തുടരുകയാണ്. ഇലകളില്‍ മഞ്ഞളിപ്പ് രോഗം ബാധിച്ച് അടര്‍ന്നുവീഴുന്നതും പതിവായിട്ടുണ്ട്. ജില്ലയില്‍ കാപ്പികൃഷിയുടെ വ്യാപകനാശത്തിന് ശേഷമാണ് കുരുമുളകിനും രോഗബാധ ഭീഷണിയായിരിക്കുന്നത്. കനത്തമഴയില്‍ ജില്ലയിലെ ഹെക്ടര്‍ കണക്കിന് കമുകിന്‍തോട്ടങ്ങളും നശിച്ചിരുന്നു.

pepperfrmers-

കമുകിന്‍തോട്ടങ്ങളില്‍ വ്യാപകമായി പാകമായിക്കൊണ്ടിരുന്ന അടക്കകള്‍ കരിഞ്ഞുണങ്ങിയിരുന്നു. തോട്ടം പാട്ടത്തിനെടുക്കല്‍ തകൃതിയായി നടക്കേണ്ട സമയമായിട്ടും കച്ചവടക്കാര്‍ ഇതുവഴി തിരിഞ്ഞുനോക്കിയിട്ടില്ല. അപൂര്‍വം തോട്ടങ്ങള്‍ക്ക് മാത്രമാണ് കേടുപാടുകളുണ്ടാകാത്തത്. കുരുമുളക് കൃഷികൂടി നശിച്ചതോടെ കര്‍ഷകര്‍ വീണ്ടും ആത്മഹത്യയുടെ വക്കിലാണ്. ഇതിനകം തന്നെ പുല്‍പ്പള്ളി മേഖലയില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞു. ഉല്പാദനക്ഷമത കൂടുതലും പ്രതിരോധശേഷി കുറവുമുള്ള പന്നിയൂര്‍ ഇനങ്ങളാണ് കൂടുതലായും വയനാട്ടില്‍ കൃഷി ചെയ്തുവരാറുള്ളത്.

പന്നിയൂര്‍ ഇനങ്ങളെയാണ് ദ്രുതവാട്ടം കൂടുതലായും ബാധിച്ചത്. കുടകില്‍ നിന്നുമെത്തിക്കുന്ന ഗുണമേന്മ കുറഞ്ഞ ചെടികളെല്ലാം കൂട്ടത്തോടെ നശിച്ചുകഴിഞ്ഞു. കോപ്പര്‍ ഓക്സി ക്ലോറൈഡാണ് ദ്രുതവാട്ട രോഗത്തിനുള്ള മരുന്നായി കൃഷിവകുപ്പടക്കം പറയുന്നതെങ്കിലും ഇത് തളിച്ചിട്ടും രോഗത്തിനു ശമനമില്ലെന്നു കര്‍ഷകര്‍ പറയുന്നു. ദ്രുതവാട്ടം വ്യാപകമായതോടെ ഇത്തവണ കുരുമുളകിന്റെ ഉത്പാദനത്തില്‍ 50 ശതമാനമെങ്കിവും കുറയുമെന്നും കര്‍ഷകര്‍ പറയുന്നു. സംസ്ഥാനത്ത് കുരുമുളക് ഉത്പാദനത്തില്‍ ഇടുക്കിക്ക് തൊട്ടുപിന്നാല്‍ രണ്ടാം സ്ഥാനത്താണ് വയനാട്.

വയനാട്ടില്‍ കുരുമുളക് ഉല്പാദനത്തില്‍ ഓരോ വര്‍ഷം കഴിയുംതോറും ഗണ്യമായ കുറവുണ്ടാകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2000-01ല്‍ ജില്ലയില്‍ 44,908 ഹെക്ടറില്‍ ജില്ലയില്‍ കുരുമുളക് കൃഷിയുണ്ടായിരുന്നു. 17,915 ടണ്‍ കുരുമുളക് ഉല്പാദനം ആ വര്‍ഷങ്ങളില്‍ നടന്നു. 2006-07 വര്‍ഷമാകുമ്പോഴേക്കും കുരുമുളകുതോട്ടങ്ങളുടെ അളവ് 36,488 ഹെക്ടറായും ഉത്പാദനം 9,828 ടണ്ണായും കുറഞ്ഞു. ദ്രുതവാട്ടം, മന്ദവാട്ടം, മീലിബഗ്, വൈറസുകള്‍ എന്നിവയാണ് കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിച്ചത്. സ്പൈസസ് ബോര്‍ഡ് 2010-11ല്‍ നടപ്പിലാക്കിയ കോടികളുടെ പുനരുജ്ജീവന പദ്ധതിയെ കുരുമുളക് കൃഷിക്ക് ഉണര്‍വായിരുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാം തകിടം മറിയുന്ന അവസ്ഥയിലാണ്. നിലവില്‍ 24,500 ഹെക്ടറിലാണ് വയനാട്ടില്‍ കരുമുളകു കൃഷിയുള്ളത്. 2017ല്‍ 11,850 ടണ്ണായിരുന്നു ഉത്പാദനം. ദ്രുതവാട്ടത്തെ തടയാനായില്ലെങ്കില്‍ ഇത്തവണ കുരുമുളക് കൃഷിയില്‍ വന്‍കുറവുണ്ടാകുമെന്ന് കര്‍ഷനായ പുല്‍പ്പള്ളി സ്വദേശി സാബു പറയുന്നു. കുരുമുളകിന്റെ വിലയില്‍ ഗണ്യമായ കുറവുണ്ടാകുന്നതും കര്‍ഷകരെ അലട്ടുന്നുണ്ട്. അതേസമയം, സര്‍ഫാസി ആക്ടിന്റെ മറവില്‍ ജില്ലയില്‍ ജപ്തിഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാമ്പത്തികമായി അമ്പെ പരാജയപ്പെട്ട കര്‍ഷകരെ വീണ്ടും ദുരിതത്തിലാക്കുകയാണ് ബാങ്കുകളുടെ ജപ്തിനടപടികള്‍. ജപ്തി നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ നടത്താനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ കര്‍ഷകസംഘടനകള്‍.

Wayanad

English summary
wayanad local news about pepper farmers in troubles

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more