വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവിധ ആവശ്യങ്ങളുന്നയിച്ച് വയനാട്ടിലെ പന്നികര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്: 19ന് കലക്‌ട്രേറ്റ് ധര്‍ണ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ പന്നികര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 19ന് ബുധനാഴ്ച വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും. വയനാട് ജില്ലയില്‍ പന്നി കൃഷിയില്‍ ഏര്‍പ്പെട്ട് ഉപജീവനം നടത്തുന്ന ഏകദേശം അഞ്ഞുറോളം കര്‍ഷകരെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് വയനാട് സ്വയിന്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ പന്നി ഫാമുകളുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേര്‍ തൊഴില്‍ ചെയ്യുന്നുണ്ട്. ജില്ലയിലെ കാര്‍ഷികമേഖലയിലുണ്ടായ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് പന്നിവളര്‍ത്തല്‍ നിരവധി പേര്‍ തൊഴിലാളി സ്വീകരിച്ചത്. നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ 20,000ത്തിലധികം പന്നികളുണ്ട്. ഇവക്കുള്ള ഭക്ഷണമായി പ്രതിദിനം 100 ടണ്‍ മിച്ചഭക്ഷണം ശേഖരിക്കുന്നുണ്ട്. ഈ ഉപയോഗശൂന്യമായ വസ്തുകള്‍ പന്നികള്‍ക്ക് നല്‍കി പ്രതിദിനം എട്ട് ടണ്‍ മാംസമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.

pigfarmerswynd-

പാഴായി പോകുന്ന 36500 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പന്നികര്‍ഷകര്‍ തീറ്റയായി നല്‍കി സംസ്‌ക്കരിച്ചെടുക്കുന്നുണ്ട്. ഇത്രയും ഉപയോഗശൂന്യമായ വസ്തുക്കള്‍ കര്‍ഷകര്‍ ശേഖരിച്ചില്ലെങ്കില്‍ അത് ജില്ല നേരിടുന്ന ഏറ്റവും വലിയ മാലിന്യപ്രശ്‌നങ്ങളിലൊന്നായി മാറും. പാരിസ്ഥിതിമായി വളരാന്‍ സാധ്യതയുള്ള ഈ വിഷയം പന്നികര്‍ഷകരുള്ളത് കൊണ്ട് മാത്രമാണ് അറിയാതെ പോകുന്നത്. എന്നാല്‍ പന്നികള്‍ക്ക് നല്‍കുന്നതിന് തീറ്റയുമായി വരുന്ന വാഹനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും പൊലീസും പിടിച്ചെടുത്ത് കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി തുടരുകയാണ്.

ഇതിനുദ്ദാഹരണമാണ് കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് പഞ്ചായത്തുകളിലുണ്ടായ സംഭവങ്ങള്‍. ഫാം തകര്‍ക്കുമെന്നും, വാഹനങ്ങള്‍ കത്തിക്കുമെന്നും വരെ ഭീഷണിപ്പെടുത്തുകയാണ്. പന്നികര്‍ഷകരെ ദുരിതത്തിലാക്കി ആത്മഹത്യയിലേക്ക് നയിക്കാനെ ഇത്തരം പ്രവണതകള്‍ ഉപകരിക്കൂ. പന്നികര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സെപ്റ്റംബര്‍ 19 മുതല്‍ അനിശ്ചിതകാലത്തേക്ക് ഹോട്ടലുകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നും ഭക്ഷ്യാവശിഷ്ടങ്ങള്‍ എടുക്കാതെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ പന്നിഫാമുകള്‍ക്കും ലൈസന്‍സ് നല്‍കുക, മാലിന്യ സംസ്‌കരണത്തില്‍ പങ്കാളികളായ പന്നികര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക, മാലിന്യം ശേഖരിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും സൊസൈറ്റി ചെയര്‍മാന്‍ കെ.എസ്. രവീന്ദ്രന്‍, എം.സി. വിശ്വ പ്രകാശ് ,ബാലന്‍, എം.വി. വിന്‍സന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Wayanad
English summary
wayanad local news about pork famers into strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X