വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: വയനാട്ടിലെ 520 കുടുംബങ്ങള്‍ക്ക് പ്രൊജക്ട് വിഷന്‍ താല്‍ക്കാലിക ഭവനമൊരുക്കുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ മഴക്കെടുതിയില്‍പ്പെട്ട് വീട് തകര്‍ന്നുപോയവര്‍ക്കായി ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്‍ 520 താല്‍ക്കാലിക ഭവനങ്ങളൊരുക്കുന്നു. വയനാട്ടില്‍ 520 താല്‍ക്കാലിക ഭവനങ്ങളാണ് പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. ദുരിതബാധിതര്‍ക്ക് സ്ഥിരമായുള്ള വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ കഴിയാനാണ് ഈ ഭവനങ്ങള്‍.

ട്രൈഫോര്‍ഡ്, ജി ഐ ഷീറ്റുകള്‍ എന്നിവ ഉപയോഗിച്ചാണ് 150 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും കക്കൂസും നിര്‍മ്മിക്കുന്നത്. പ്രൊജക്ട് വിഷന്‍ സംസ്ഥാനത്താദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് വയനാട്ടില്‍ രൂപം നല്‍കിയിട്ടുള്ളത്. ജില്ലാഭരണകൂടത്തിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വീടുകളുടെ നിര്‍മ്മാണം നടത്തുന്നത്.

projectvission

നേരത്തെ പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍ സുനാമി ദുരിതബാധിത മേഖലകളിലും, നേപ്പാളിലെ ഭൂകമ്പത്തിന് ശേഷമുണ്ടായ പുനരവധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഇതേ വീടുകള്‍ നിര്‍മ്മിച്ചിരുന്നു. ഒരു വീടിന് വരുന്ന ചിലവ് 15000 രൂപ മാത്രമാണ്. പരിശീലനം നേടിയ രണ്ട് പേര്‍ ചേര്‍ന്നാല്‍ ഒരു ദിവസം രണ്ട് വീടുകള്‍ വരെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കേരള എഞ്ചിനീയേഴ്‌സ് അസോ സിയേഷന്‍, ഉറവ്, എന്നിവയുടെ സാങ്കേതിക സഹകരണവും പഞ്ചായത്തുകളുടെയും, ജില്ലാ ലൈഫ് മിഷന്‍, തൊഴിലുറപ്പ് പദ്ധതി, വൈദ്യുതി വകുപ്പ്, എന്നിവ കൂടാതെ ഗുണഭോക്താക്കളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തവും ഈ പദ്ധതിക്കുണ്ട്.

പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍ മഴക്കെടുതികളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 5000-ലധികം കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ട്. ഇനി 15 ലക്ഷം രൂപയുടെ കിറ്റും വിതരണം ചെയ്യും. നിരവധി പേര്‍ നല്‍കിയ സംഭാവന കൊണ്ടാണ് ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇനിയും സ്‌പോണ്‍സര്‍മാരെ ആവശ്യമുണ്ടെന്നും എ.ഐ. എഫ്. ഒ , ഹാബിറ്റാറ്റ്, സുവര്‍ണ്ണ കര്‍ണാടക കേരള സമാജം, എന്നിവയും നിരവധി കമ്പനികളും ഈ പദ്ധതിയോട് സഹകരിക്കുന്നുണ്ടെന്നും പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9448071973,9446030066 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും വയനാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രൊജക്ട് വിഷന്‍ ഭാരവാഹികള്‍ അറിയിച്ചു. നാഷണല്‍ കോഡിനേറ്റര്‍ സിബു ജോര്‍ജ്, രക്ഷാധികാരി ഫാ.തോമസ് ജോസഫ് തേരകം, ജോണി പാറ്റാനി, ഷനൂപ് ജോര്‍ജ്, ജോമോന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍

പ്രൊജക്ട് വിഷന്‍ വയനാട്ടില്‍ നിര്‍മ്മിച്ചുനല്‍കുന്ന താല്‍ക്കാലികവീടിന്റെ മാതൃക

Wayanad
English summary
wayanad local news about project divission arranges 520 temporary homes for flood victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X