വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി ഓണക്കിറ്റുമായി ആന്റണിയുടെയും അഹമ്മദ് പട്ടേലിന്റെയും മക്കളെത്തി, ശ്രദ്ധേയയായി ഗീതാഞ്ജലി!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പഠിക്കുന്നതിനായി പുതിയ സ്റ്റഡി ടേബിള്‍ വാങ്ങാന്‍ കൂട്ടിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊച്ചുമിടുക്കി. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനി ഗീതാഞ്ജലിയാണ് സ്റ്റഡി ടേബിള്‍ വാങ്ങാന്‍ സ്വരൂപിച്ച 1420 രൂപ വെള്ളിയാഴ്ച കലക്ടറേറ്റിലെത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു കൈമാറിയത്.

reliefactivitywayanad-1

മുട്ടില്‍ ആനപ്പാറ സ്വദേശികളായ എ. അഭിലാഷിന്റെയും നിഷയുടേയും മകളാണ് ഗീതാഞ്ജലി. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ കഴിഞ്ഞ നാലുവര്‍ഷമായി വയനാട്ടിലാണ് താമസം. സ്വന്തം ഇഷ്ടപ്രകാരമാണ് ഗീതാഞ്ജലി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയതെന്ന് പിതാവ് എ. അഭിലാഷ് പറഞ്ഞു. വെള്ളിയാഴ്ചയും വയനാട് കലക്‌ട്രേറ്റില്‍ സഹായവുമായി നിരവധി പേരാണ് എത്തിയത്.

samastha-1

വയനാട് പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും മനോരമ റിപ്പോര്‍ട്ടറുമായിരുന്ന എന്‍.മാധവന്‍ മാസ്റ്ററുടെ പേരിലുളള എന്‍ഡോവ്മെന്റ് തുക 60000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രസ്‌ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടിയും മാധവന്‍ നായര്‍ അനുസ്മരണ സമിതി കണ്‍വീനര്‍ സി.കെ ശിവരാമനും ചേര്‍ന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കൈമാറി. എ കെ ആന്റണിയുടെ മകന്‍ അനില്‍ കുര്യന്‍ ആന്റണി, എ ഐ സി സി ട്രഷറര്‍ അഹമ്മദ് പട്ടേലിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ പട്ടേല്‍ എന്നിവര്‍ വെള്ളിയാഴ്ച വയനാട്ടിലെ പടിഞ്ഞാറത്തറ കുറുമണി കോളനിയില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്യാനെത്തി.

geethanjalidonation

കെ മുരളീധരന്‍, എം ഐ ഷാനവാസ് എം പി, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ തുടങ്ങിയവരോടൊപ്പമാണ് ദുരിതബാധിത പ്രദേശങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചത്. അതേസമയം, മഴക്കെടുതിയുമായി ബന്ധപ്പെട്ട് സമസ്ത മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട്ടില്‍ തുടക്കം കുറിച്ചു. സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ക്വിറ്റുകളുടെ വിതരണോദ്ഘാടനം കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് വിവിധ ജില്ലകളില്‍ നിന്നും വന്ന വിഖായ പ്രവര്‍ത്തകര്‍, വാഫി സ്ഥാപനങ്ങളിലെ പി.ജി വിദ്യാര്‍ഥികള്‍, ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആവശ്യ വസ്തുക്കളെത്തിച്ചുനല്‍കിയിരുന്നു. മേഖലകളില്‍ മൂന്നംഗങ്ങള്‍ ഉള്‍കൊള്ളുന്ന കോഡിനേറ്റര്‍മാര്‍ മുഖേനയാണ് മഹല്ലു തലങ്ങളില്‍ അര്‍ഹരായവരെ കണ്ടെത്തി വിഭവങ്ങളെത്തിക്കുന്നത്. ചടങ്ങില്‍ സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി അധ്യക്ഷനായിരുന്നു.

Wayanad
English summary
wayanad local news about students contributes cash to relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X