വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആസ്പിരേഷനില്‍ ആശയക്കുഴപ്പം നീങ്ങുന്നില്ല വയനാടിനെ ഒഴിവാക്കിയെന്ന്: ബി ജെ പി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി വയനാടിനെ ചൊല്ലി ആശയക്കുഴപ്പം തുടരുന്നു. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി ജെ പി ജില്ലാപ്രസിഡന്റ് സജി ശങ്കര്‍ പറയുന്നത് പദ്ധതിയില്‍ നിന്നും വയനാടിനെ ഒഴിവാക്കിയെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ കാരണക്കാരാണെന്നുമാണ്. എന്നാല്‍ ഉച്ചക്ക് ശേഷം ജില്ലാകലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ പദ്ധതിയുടെ കേന്ദ്ര പ്രഭാരി ഓഫീസറും വയനാട് ജില്ലയുടെ ചുമതലക്കാരനുമായ ഡോ. വി.പി ജോയ് പദ്ധതി നഷ്ടമായിട്ടില്ലെന്നും നീതി ആയോഗിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട സൈറ്റില്‍ റാങ്കിംഗ് ഡാറ്റ അപ് ലോഡ് ചെയ്യാത്തതു കൊണ്ടാണ് ഇത്തരമൊരു പ്രചാരണമുണ്ടായതെന്നും പറഞ്ഞു.

അപ് ലോഡിംഗ് സംബന്ധിച്ച സാങ്കേതിക നിര്‍ദ്ദേശം നല്‍കനായി നീതി ആയോഗിന്റെ വിദഗ്ധര്‍ അടുത്ത ബുധനാഴ്ച്ച വയനാട്ടിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ 115 ജില്ലകളുടെ മാനവിക വികസന സൂചികളുമായി താരതമ്യം ചെയ്യുമ്പോള്‍ വയനാട് ജില്ല ഇപ്പോള്‍ തന്നെ മുന്നിലാണ്. ജില്ല പിന്നാക്കമായി നില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ രാജ്യത്തെ മറ്റു ജില്ലകളെക്കാള്‍ മുകളിലെത്താന്‍ വയനാടിനു സാധിക്കും.

vpjoy-

2022- ഓടെ രാജ്യത്തെ പിന്നോക്ക ജില്ലകളെല്ലാം മുന്നിലെത്തുന്നതോടെ ഇന്ത്യയുടെ മാനവിക വികസന സൂചിക വികസിത രാജ്യ ങ്ങളൊടൊപ്പമെത്തിക്കാനാവുമെന്നും ഡോ. വി.പി ജോയ് പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട് പ്രസ്സ്‌ക്ലബ്ബിലെത്തിയ മുന്‍കേന്ദ്രമന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ പി സി തോമസാണ് പദ്ധതിയെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം വ്യക്തമാക്കിയത്. പദ്ധതി നഷ്ടമായതായി അദ്ദേഹം പറഞ്ഞെങ്കിലും അന്നും ജില്ലാഭരണകൂടം ഇത് തള്ളിക്കളഞ്ഞിരുന്നു. പദ്ധതി പ്രകാരം വയനാട് ജില്ലയില്‍ 60 ശതമാനത്തില്‍ താഴെ മാനവിക വികസന സൂചികയുള്ള മേഖലകള്‍ക്കാണ് ആദ്യം ഊന്നല്‍ നല്‍കുക.

തൊഴില്‍ വൈദഗ്ധ്യം, പോഷകഹാര കുറവ്, വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുക. അതിനുശേഷം മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ജില്ലാ പ്ലാനീംഗ് ഓഫീസറാണ് ജില്ലയിലെ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. യോഗത്തില്‍ എഡിഎം എ.എം. രാജു, ജെ. ഡി.സി പി.ജി വിജയകുമാര്‍, പ്ലാനിങ്ങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
wayanad local news aspiration district project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X