വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചുരത്തിലെ നിര്‍മ്മാണപ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം: വൈത്തിരിയില്‍ കോണ്‍ഗ്രസ് ഉപവാസസമരം നടത്തി

  • By Desk
Google Oneindia Malayalam News

വൈത്തിരി: വയനാട് ചുരത്തിലെ നിര്‍മ്മാണപ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ചരക്ക് വാഹനങ്ങള്‍ക്കടക്കം ഗതാഗതസൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വൈത്തിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഏകദിന ഉപവാസം നടത്തി. ഡി സി സി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ എം എല്‍ എ ഉപവാസം ഉദ്ഘാടനം ചെയ്തു. കെ പി സി സി എക്‌സിക്യുട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ എന്‍ ഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി.

ചുരത്തിലെ ഗതാഗത തടസം ഒഴിവാക്കാന്‍ ബദല്‍ റോഡിനൊപ്പം തന്നെ ബൈപ്പാസും പരിഗണിക്കണമെന്ന് ഏകദിന ഉപവാസ സമരത്തെ അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം പറഞ്ഞു. ചുരമിടിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും ചരക്കു വാഹനങ്ങള്‍ ഇതുവരെ കടത്തിവിടാന്‍ കഴിഞ്ഞിട്ടില്ല. ചരക്കു വാഹനങ്ങള്‍ ജില്ലയിലെത്താത്തത് മൂലം നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്.

Congress strike

വില കൂടിയത് മൂലം നിര്‍മ്മാണ പ്രവര്‍ത്തികളെല്ലാം മുടങ്ങി കിടക്കുകയാണ്. പിണറായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉദാസീനമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ കല്‍പ്പറ്റ, തിരുവമ്പാടി എം എല്‍ എ മാര്‍ അടിയന്തിരമായി ഇടപെടണം.വയനാടിനെ കേന്ദ്ര കേരള സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. ബദല്‍ റോഡെന്ന ആശയം നല്ലതാണ്. എന്നാല്‍ അടിന്തര പ്രശ്‌നപരിഹാരത്തിന് ബൈപ്പാസാണ് പരിഹാരം.

അതിന് ചുരം തളിപ്പുഴ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും സെന്‍ട്രല്‍ റോഡ് ഫണ്ട് അതിനായി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം ചുരം റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ചരക്ക് വാഹനങ്ങള്‍ക്കടക്കം ഗതാഗതത്തിന് സൗകര്യമൊരുക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് ആര്‍ രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു.

Wayanad
English summary
Wayanad Local News about congress strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X