വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലാപഞ്ചായത്തില്‍ നാടകീയരംഗങ്ങള്‍: കെ ബി നസീമ രണ്ടാംദിനവും സത്യപ്രതിജ്ഞ ചൊല്ലി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: യുഡിഎഫ് ധാരണപ്രകാരം കോണ്‍ഗ്രസിലെ ടി ഉഷാകുമാരി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് മുസ്ലീംലീഗിലെ കെ ബി നസീമ അധികാരമേറ്റെങ്കിലും രണ്ടാമതും സത്യപ്രതിജ്ഞാചടങ്ങ് നടത്തി. നേരത്തെ എ ഡി എം കെ.എം രാജുവായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. എന്നാല്‍ ഇത് ചട്ട ലംഘനമാണന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധികാരമേല്‍ക്കുമ്പോള്‍ ജില്ലാ കലക്ടര്‍ ഇല്ലങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് മാത്രമെ സത്യവാചകം ചൊല്ലി കൊടുക്കാവൂ എന്നും കാണിച്ച് സി പി എം പരാതി നല്‍കുകയായിരുന്നു.

സി പി എമ്മിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍ മുമ്പാകെ കെ.ബി. നസീമ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിലെ ഇസ്മയിലിന്റെ വോട്ട് അസാധുവാകുകയായിരുന്നു. എന്നാല്‍ എല്‍ ഡി എഫിലുള്ള ജനതാദള്‍ അംഗം അനിലാതോമസിന്റെ വോട്ട് യു ഡി എഫിന് ലഭിച്ചു.

naseeba-

ചൊവ്വാഴ്ച നടന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തവിഞ്ഞാല്‍ ഡിവിഷന്‍ മെമ്പറായ കോണ്‍ഗ്രസിലെ എ പ്രഭാകരന്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിലെ എ. എന്‍.പ്രഭാകരനെ അഞ്ചിനെതിരെ 10 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് അംഗം പരാജയപ്പെടുത്തിയത്. ഇസ്മയിലിന്റെ വോട്ട് പ്രഭാകരന് ലഭിച്ചെങ്കിലും ജനതാദള്‍ അംഗം അനില തോമസ് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ജനതാദള്‍ വിപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു അനിലയുടെ നടപടി.

എല്‍ ഡി എഫുമായുള്ള അസ്വാരസ്യമാണ് അനില തോമസിനെ നേരത്തെ യു ഡി എഫിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാവാന്‍ മുന്‍ മന്ത്രിയും എ ഐ സി സി അംഗവുമായ പി. കെ ജയലക്ഷ്മി ,കെ പി സി സി അംഗവും മുന്‍ എം എല്‍ എയുമായ എന്‍. ഡി. അപ്പച്ചന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റും യു ഡി എഫ് കണ്‍വീനറുമായ പി പി എ കരീം, റസാഖ് കല്‍പ്പറ്റ, ടി .ഉഷാകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Wayanad
English summary
Wayanad local news disrtict panchatyat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X