വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും കഞ്ചാവ് പിടികൂടി; വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്; ആറ് മാസത്തിനിടെ പിടികൂടിയത് 68 കിലോ

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലേക്ക് അതിര്‍ത്തികള്‍ വഴിയുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് തുടരുന്നു. ഓരോ മാസവും കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളാണ് ജില്ലയിലേക്ക് അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുമെത്തുന്നത്. 2018 ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെ എക്‌സൈസ് സംഘം സംഘം പിടികൂടിയത് 68 കിലോ കഞ്ചാവാണ്.

ഇതുമായി ബന്ധപ്പെട്ട് 91 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രധാനമായും മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി അതിര്‍ത്തികള്‍ വഴിയാണ് ലഹരിയൊഴുകുന്നത്. കഴിഞ്ഞ ഒരു മാസം ജില്ലയില്‍ 722 ലിറ്റര്‍ വാഷ്, 4.5 കി.ഗ്രാം കഞ്ചാവ്, 21 ഗ്രാം എം.ഡി.എം.എ, 654 ഗ്രാം ഗോള്‍ഡ് പേസ്റ്റ്, 20 ഗ്രാം ഹാഷിഷ് ഓയില്‍, 125 എണ്ണം സ്പാസ്‌മൊ പ്രോക്‌സിമോണ്‍ ഗുളിക, 5.7 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം, 6 ലിറ്റര്‍ തമിഴ്‌നാട് മദ്യം, 56 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി എക്‌സൈസ് വകുപ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

Azeez

തോല്‍പെട്ടി അതിര്‍ത്തിയില്‍ മാത്രം നടത്തിയ പരിശോധനയില്‍ 34.960 കിലോഗ്രാം കഞ്ചാവും 12, 220 ട്രബ് ഡോണ്‍ പാസ്‌മോള്‍ ലഹരി ഗുളികയും 27.2 കിലോഗ്രാം ഹാഷിഷും 118 എല്‍ എസ് ഡി ഗുളികയും 24 ലിറ്റര്‍ കര്‍ണാടക മദ്യവും 52 കിലോ നിരോധിത പുകയിലയും എക്‌സൈസ് പിടികൂടി. വിവിധ വകുപ്പുകളിലായി 55 കേസുകളും രജിസ്റ്റര്‍ ചെയ്തു. ബാവലി ചെക്ക്‌പോസ്റ്റില്‍ 13 കിലോ പുകയിലയും 22 ലിറ്റര്‍ കര്‍ണാടക മദ്യവും 605 ഗ്രാം കഞ്ചാവും പിടികൂടി.

ഇതിന്റെ ഇരട്ടിയോളം വരും മുത്തങ്ങ ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ കണ്ടെത്തിയ ലഹരിവസ്തുക്കള്‍. ഇന്നും വയനാട്ടില്‍ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. സുല്‍ത്താന്‍ബത്തേരിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന ബത്തേരി പള്ളിക്കണ്ടി മീത്തലേ കരിയത്തില്‍ അസീസാണ് (60) പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എന്‍ ഡി പി എസ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബത്തേരി എസ്ഐ അജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടിക്കപ്പെടുന്നതിന്റെ പതിന്മടങ്ങ് ലഹരിവസ്തുക്കള്‍ ജില്ലയിലെത്തുന്നുണ്ടെന്നാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

Wayanad
English summary
Wayanad Local News about ganja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X