വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളത്തില്‍ മുങ്ങിയ കോട്ടത്തറയില്‍ കുടിവെള്ളം കിട്ടാക്കനി; 600 കുടുംബങ്ങള്‍ ദുരിതത്തില്‍

  • By Desk
Google Oneindia Malayalam News

കോട്ടത്തറ: വയനാട്ടില്‍ ഏറ്റവുമധികം മഴക്കെടുതി നേരിടുകയും വെള്ളപ്പൊക്കത്തില്‍ വ്യാപകനാശനഷ്ടമുണ്ടാകുകയും ചെയ്ത കോട്ടത്തറയില്‍ കുടിവെള്ളം കിട്ടാക്കനിയാവുന്നു. നൂറ് മീറ്റര്‍ വ്യത്യാസത്തില്‍ രണ്ട് പുഴകളൊഴുകിയിട്ടും വെള്ളപ്പൊക്കദുരിതം അനുഭവിച്ച കോട്ടത്തറക്കാര്‍ കുടിവെള്ളമെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിനില്‍ക്കുകയാണ്.

പ്രളയക്കെടുതി: ഇടുക്കിയിലെ ഇരട്ടുക്കാനം വിയറ്റ്‌നാം പവര്‍ഹൗസിന് നഷ്ടം 20 കോടി

അതിശക്തമായി പെയ്ത മഴയില്‍ ജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസില്‍ വെള്ളം കയറി മോട്ടോറുകള്‍ നശിച്ചതാണ് അറുനൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടാന്‍ കാരണമായത്. കഴിഞ്ഞ പത്ത് ദിവസമായി ഈ പമ്പ് ഹൗസ് നിശ്ചലമായി കിടക്കുകയാണ്. പമ്പ് ഹൗസിലുണ്ടായിരുന്ന 35 എച്ച് പി മോട്ടോറും, 20 എച്ച് പിയുള്ള മറ്റൊരു മോട്ടോറും മഴവെള്ളത്തില്‍ പൂര്‍ണമായി നശിച്ചു. ഇപ്പോഴും ഇവിടെ പൂര്‍ണമായി ശുചീകരണപ്രവര്‍ത്തനം നടന്നിട്ടില്ല.

Pump house

മോട്ടോറുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങളായ സ്റ്റാര്‍ട്ടറും, വയറിംഗുകളുമെല്ലാം പൂര്‍ണമായി നശിച്ച നിലയിലാണ്. എല്ലാം പഴയ പടിയാക്കണമെങ്കില്‍ ഏകദേശം ഒമ്പത് ലക്ഷം രൂപയെങ്കിലും വേണം. ജലസേചന വകുപ്പിന്റെ പക്കല്‍ നിന്ന് കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തതാണ് ഈ പമ്പ്. മാസങ്ങള്‍ക്ക് മുമ്പ് മാത്രം പ്രവര്‍ത്തനം തുടങ്ങിയ പമ്പ് ഹൗസ് വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴും പമ്പ് ഹൗസിനുള്ളില്‍ ചെളി നിറഞ്ഞുകിടക്കുകയാണ്.

പഞ്ചായത്തിലാകെ 126 ഗാര്‍ഹിക കണക്ഷനുകള്‍ക്കും 96 പബ്ലിക് ടാപ്പുകളിലേക്കും 15 നോണ്‍ ഡൊമെസ്റ്റിക് കണക്ഷനുകള്‍ക്കും ഇവിടെ നിന്നാണ് കുടിവെള്ളമെത്തിക്കുന്നത്. കരിഞ്ഞകുന്ന്, കോട്ടത്തറ ടൗണ്‍, വെണ്ണിയോട്, വാളല്‍, മെച്ചന, മൈലാടി, മേലെ മൈലാടി, പള്ളിക്കുന്നത് തുടങ്ങിയ പ്രദേശങ്ങളിലെ 450ലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്നതും ഇവിടെ നിന്നുള്ള വെള്ളത്തേയാണ്. വെള്ളപൊക്കം മൂലം കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളഇലും ചെളി നിറഞ്ഞ് മലിനമായ സാഹചര്യത്തില്‍ പ്രദേശവാസികളുടെ ഏക ആശ്രയം കൂടിയായിരുന്നു ഈ പമ്പ് ഹൗസ്.

പമ്പ് ഹൗസ് എങ്ങനെ പഴയ രൂപത്തിലാക്കുമെന്നോ, അതിനുള്ള നടപടികളെന്തെന്നോ സംബന്ധിച്ച് ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ തീരുമാനവുമുണ്ടായിട്ടില്ല. പമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പമ്പ്ഹൗസ് അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കി കുടിവെള്ളം ലഭ്യമാക്കാന്‍ ജില്ലാഭരണകൂടം ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Wayanad
English summary
Wayanad Local News about Kottathara pumb house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X