Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കെടുതി: ഇടുക്കിയിലെ ഇരട്ടുക്കാനം വിയറ്റ്‌നാം പവര്‍ഹൗസിന് നഷ്ടം 20 കോടി

അടിമാലി: കോരിച്ചൊരിഞ്ഞ കാലവര്‍ഷത്തില്‍ അടിമാലി ഇരുട്ടുകാനം വിയാറ്റ് പവര്‍ഹൗസ് തകര്‍ന്നു.ഈ മാസം 9നും 16നുമായിരുന്നു ഇരുട്ടുകാനം വിയാറ്റ് പവര്‍ഹൗസിനു മുകളില്‍ ഉരുള്‍പൊട്ടലുണ്ടായത്.മലമുകളില്‍ നിന്നും ഒഴുകിയെത്തിയ കല്ലും മണ്ണും പവര്‍ഹൗസിന്റെ പിന്‍ഭാഗം തകര്‍ത്ത് ഉള്ളിലേക്ക് ഇരച്ചു കയറി.മലവെള്ളപ്പാച്ചിലില്‍ പവര്‍ഹൗസിന്റെ ഓഫീസ് റൂം,ബാറ്ററി റൂം,കണ്‍ട്രോള്‍ റൂം എന്നിവ പൂര്‍ണ്ണമായി തകര്‍ന്നു.

ടര്‍ബൈന്‍ ജനറേറ്ററും മറ്റ് മെഷനറികളും മണ്ണ് വന്ന് മൂടി.ഏകദേശം ഏഴ് മീറ്ററോളം ഉയരത്തില്‍ പവര്‍ഹൗസിനുള്ളില്‍ മണ്ണടിഞ്ഞ് കിടക്കുന്നതായി പവര്‍ഹൗസ് അധികൃതര്‍ പറഞ്ഞു.പവര്‍ഹൗസിന്റെ ഭാഗമായുള്ള സബ് സ്റ്റേഷനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.പവര്‍ഹൗസിനുള്ളിലെ മണ്ണ് നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.ഒന്നരമെഗാവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് മണ്ണ് വന്ന് മൂടിയത്.

powerhouse-1

നാലര മെഗാവാട്ട് ശേഷിയുള്ള പവര്‍ഹൗസ് 2010 സെപ്തംബറിലായിരുന്നു കമ്മീഷന്‍ ചെയ്തത്.30 കോടി രൂപയോളം ചിലവഴിച്ച് നിര്‍മ്മിച്ച പവര്‍ഹൗസിന് ഉരുള്‍പൊട്ടലില്‍ 20 കോടിയോളം രൂപ നഷ്ടം സംഭവിച്ചതായി പവര്‍ഹൗസ് അധികൃതര്‍ അറിയിച്ചു.ഏകദേശം ഒരുവര്‍ഷത്തോളമെങ്കിലും പവര്‍ഹൗസിന്റെ പുനര്‍നിര്‍മ്മാണത്തിനായി വേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+