വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി; നീതി ആയോഗ് ഉദ്യോഗസ്ഥന്‍ വയനാട്ടിലെത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇന്ത്യയിലെ പിന്നോക്ക ജില്ലകളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ട്രാന്‍ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനായി നീതി ആയോഗ് സീനിയര്‍ കണ്‍സള്‍ട്ടന്റെ ഡോ. കെ കാമരാജ് വയനാട്ടിലെത്തി. പദ്ധതിയെ കുറിച്ച് ജീവനക്കാരില്‍ അവബോധമുണ്ടാക്കുന്നതിനായി ആസൂത്രണഭവനില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ജില്ലയിലെത്തിയത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളുടെ വിവരങ്ങള്‍ നീതി ആയോഗിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കായി അദ്ദേഹം വിശദമായ ക്ലാസെടുത്തു. കൃത്യമായ വിവരങ്ങള്‍ കണ്ടെത്തി കാലതാമസമില്ലാതെ നീതി ആയോഗിന്റെ സൈറ്റില്‍ രേഖപ്പെടുത്തുകയെന്നതാണ് ഉദ്യോഗസ്ഥരുടെ ദൗത്യം.

Neeti ayog

അതിന് ഒരോ വിഷയങ്ങള്‍ക്കും യൂസര്‍നെയിം പാസ്‌വേര്‍ഡും നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മാനവിക വികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന പ്രദേശങ്ങളെ കണ്ടെത്തി പ്രശ്‌നങ്ങള്‍ പഠിക്കണം. തുടര്‍ന്ന് പ്രസ്തുത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ സമയബന്ധിതമായി ഉള്‍പ്പെടുത്തണം. പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്തി സംയോജിപ്പിക്കുകയും വേണം.

പദ്ധിതിയുടെ പുരോഗതി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വിദഗ്ധ സംഘം പരിശോധിക്കും. പദ്ധതിയുടെ പുരോഗതി വിലയിരുത്തുക പ്രതിമാസ കാലയളവിലായിരിക്കും. ഇതിന് ഉദ്യോഗസ്ഥരുടെ സഹകരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി തെരെഞ്ഞെടുക്കപ്പെട്ട ജില്ലകളുടെ സാമൂഹിക സാമ്പത്തിക മേഖലയിലുളള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സംസ്ഥാന പദ്ധതികളുടെ ഏകോപനം, വികസനാധിഷ്ഠിത മത്സര സ്വഭാവം എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതി പ്രവര്‍ത്തനം.

നീതി ആയോഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിക്ക് പ്രത്യേക നോഡല്‍ ഓഫിസര്‍ ഉണ്ടാകും. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, തൊഴില്‍ നൈപുണ്യവും, അടിസ്ഥാന സൗകര്യ വികസനം എന്നീ അഞ്ച് വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഓരോ മേഖലക്കും പ്രത്യേകം പരിഗണനയും പോയിറ്റുകളുമുണ്ട്. ആരോഗ്യം (31 പോയിന്റ്), വിദ്യാഭ്യാസം (14 പോയിന്റ്), കൃഷി (12 പോയിന്റ്), ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനും തൊഴില്‍ നൈപുണ്യവും (10 പോയിന്റ്), അടിസ്ഥാന സൗകര്യ വികസനം (8 പോയിന്റ്) എന്നിങ്ങനെ ആകെ 81 പോയിന്റാണുളളത്.

പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറില്‍ ഓരോ മേഖലയുടേയും പോയന്റുകള്‍ ബന്ധപ്പെട്ട ജില്ലാ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണം. ഒരോ മാസവും രേഖപ്പെടുത്തുന്ന വിവരങ്ങള്‍ മുന്‍മാസവുമായി താരതമ്യപ്പെടുത്തിയാണ് ജില്ലയുടെ റാങ്കിങ് നിശ്ചയിക്കുന്നതെന്നും ശില്‍പ്പശാലയില്‍ വിശദീകരിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭദ്രാ നായര്‍, ജി. ബാലഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Wayanad
English summary
Wayanad Local News about Neethi Ayog project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X