വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പച്ചപ്പ് പദ്ധതി: കാപ്പിയുടെ വിളവര്‍ധനവിന് സൗജന്യമായി മഴക്കുഴി നിര്‍മ്മിക്കുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വിജയകരമായി പുരോഗമിക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ കാപ്പികൃഷിയുടെ വിളവര്‍ധനവിനായി സൗജന്യമായി മഴക്കുഴികള്‍ നിര്‍മ്മിച്ചുനല്‍കുന്നു. കര്‍ഷക ആദിവാസി സൗഹൃദ ഹരിതാനിയമസഭാ മണ്ഡലമെന്ന സി കെ ശശീന്ദ്രന്‍ എം എല്‍ എയുടെ ആശയത്തിന്റെ ഭാഗമായാണ് നിയോജകമണ്ഡലത്തില്‍ പച്ചപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

പച്ചപ്പ് പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തില്‍ ആദ്യമായി നടപ്പിലാക്കിയത് പുഴ ശുചീകരണമായിരുന്നു. ജനപ്രതിനിധികള്‍ക്കൊപ്പം ജനങ്ങളും മുന്നിട്ടിറങ്ങിയതോടെ കല്‍പ്പറ്റ മണ്ഡലത്തിലെ ഒട്ടുമിക്ക പുഴകളും തോടുകളും ശുചീകരിക്കാന്‍ സാധിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ഇതേ പദ്ധതിയുടെ ഭാഗമായി മഴക്കുഴികള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി മഴക്കുഴികള്‍ നിര്‍മ്മിച്ച് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

pachappu-

ഒരു ഏക്കറില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനാവുന്ന വിധത്തിലായിരിക്കും മഴക്കുഴികള്‍ നിര്‍മ്മിക്കുക. അഞ്ച് ഏക്കറിന് മുകളിലുള്ള കര്‍ഷകര്‍ക്ക് കുഴി നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക സഹായം സൗജന്യമായി അനുവദിക്കും. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 31നുള്ളില്‍ വീട്ടുകൂട്ടം, നാട്ടുകൂട്ടം എന്നിങ്ങനെ കൂട്ടായ്മ രൂപീകരിക്കും. സി കെ ശശീന്ദ്രന്‍ എം എല്‍ എ നേതൃത്വത്തില്‍ ആസൂത്രണഭവന്‍ പഴശ്ശി ഹാളില്‍ ചേര്‍ന്ന പച്ചപ്പ് പദ്ധതിയുടെ അവലോകനയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ആദ്യയോഗം ധനകാര്യമന്ത്രിയുടെയോ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്റേയോ സാന്നിധ്യത്തിലാണ് ചേരുക. നിയോജകമണ്ഡലത്തിലെ കിടപ്പുരോഗികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ജൂലൈ 29ന് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 10ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക സിറ്റിങ് നടത്തും. ആഗസ്റ്റ് 20, 21, 22 തീയതികളില്‍ കല്‍പ്പറ്റ ഫെസ്റ്റ് എന്ന പേരില്‍ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

ഫെസ്റ്റിലെ ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത ചക്ക മഹോത്സവമായിരിക്കുംയ മണ്ഡലത്തിലെ 11 പഞ്ചായത്തിലേയും പുഴയോരം സംരക്ഷിക്കുന്നതിന് പുഴ അളന്ന് തിരിക്കുന്നതും സംരക്ഷണ സമിതി രൂപീകരിക്കുന്നതും സെപ്റ്റബറില്‍ പൂര്‍ത്തിയാക്കും. യോഗത്തില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, പഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം. നാസര്‍, തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍, ഐടിഡിപി പ്രൊജക്റ്റ് ഓഫീസര്‍ പി. വാണിദാസ്, പച്ചപ്പ് കോ-ഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ എന്നിവര്‍ സംബന്ധിച്ചു.

Wayanad
English summary
wayanad local news pachappu project for coffee plantation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X