വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ മൂന്ന് നേത്ര ശേഖരണ കേന്ദ്രങ്ങള്‍ സജ്ജം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്‍ ജില്ലയില്‍ മൂന്ന് നേത്ര ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജില്ലയില്‍ ആരംഭിക്കുന്ന മൂന്ന് നേത്ര ശേഖരണ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ജൂലൈ മൂന്നിന് കല്‍പ്പറ്റ ഫാത്തിമമാതാ ആശുപത്രിയില്‍ നിര്‍വ്വഹിക്കും.

കല്‍പ്പറ്റ ഫാത്തിമ മാതാ ആശുപത്രി, ചേലോട് ഗുഡ് ഷെപ്പേഡ് ആശുപത്രി, അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ആശുപത്രി എന്നിവിടങ്ങളിലാണ് വയനാട്ടില്‍ നേത്രശേഖരണ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോകകാഴ്ചാദിനത്തില്‍ ജില്ലയില്‍ 52 കേന്ദ്രങ്ങളില്‍ അന്ധനടത്തം നടത്തിയാണ് പ്രൊജക്ട് വിഷന്‍ ജില്ലയില്‍ തുടക്കമിട്ടത്. അന്ധരുടെ പ്രശ്‌നങ്ങള്‍ അനുഭവിച്ചറിഞ്ഞ 500-ഓളം പേര്‍ അന്നുതന്നെ നേത്രദാന സമ്മതപത്രം സമര്‍പ്പിച്ചിരുന്നു.

projectvision-

ലോകത്താകെയുള്ള നാലരക്കോടിയോളം വരുന്ന അന്ധരില്‍ 15 ദശലക്ഷത്തോളം പേര്‍ ഇന്ത്യയിലാണ്. ഇവരില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് കോര്‍ണിയ മാറ്റ ശാസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുക്കാനാവും. 2017-ല്‍ കേരളത്തില്‍ 918 പേര്‍ മാത്രമാണ് മരണശേഷം നേത്രങ്ങള്‍ ദാനം ചെയ്തത്. പ്രൊജക്ട് വിഷന്‍ ജില്ലയില്‍ പ്രായഭേദമെന്യെ ഏതൊരുവ്യക്തിയുടെയും കണ്ണില്‍ നിന്നും മരണം സംഭവിച്ച് അരമണിക്കൂറിനുള്ളില്‍ കോര്‍ണിയ നീക്കം ചെയ്ത് ശേഖരണകേന്ദ്രത്തിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. കണ്ണട ഉപയോഗിക്കുന്നവരുടെയും രോഗങ്ങള്‍ മൂലം മരണപ്പെടുന്നവരെയും കോര്‍ണിയ ദാനം ചെയ്യാം.

മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളുടെ സമ്മതം മാത്രമാണിതിന് ആവശ്യം. മുഖത്തിന് യാതൊരുവിധ കോട്ടവും വൈകൃതവുമുണ്ടാവാത്ത വിധം 15 മിനിറ്റ് നീണ്ട ശാസ്ത്രക്രിയയിലൂടെയാണ് കണ്ണുകള്‍ ശേഖരിക്കുന്നത്. പ്രൊജക്ട് വിഷന്‍ കണ്ണ് ദാനം ചെയ്യാനാഗ്രഹിക്കുന്ന മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 6235002244 എന്ന നമ്പറില്‍ വിളിക്കാം. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്രബാങ്കിലേക്ക് ശേഖരണകേന്ദ്രങ്ങളില്‍ നിന്നും കോര്‍ണിയ എത്തിച്ചുനല്‍കും. ഈ നേത്രബാങ്കില്‍ നിന്നും പരിശീലനം ലഭിച്ച വിദഗ്ധരാണ് ജില്ലയില്‍ കോര്‍ണിയ ശേഖരിക്കുന്നത്. പത്രസമ്മേളനത്തില്‍ പ്രൊജക്ട് വിഷന്‍ ദേശീയാധ്യഷന്‍ ഫാ. ജോര്‍ജ്ജ് കണ്ണന്താനം, ദേശീയ കോര്‍ഡിനേറ്റര്‍ സിബു, ജില്ലാകമ്മിറ്റി ചെയര്‍മാന്‍ ജോണി പാറ്റാനി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ജോമോന്‍, ഷനൂപ് മനാഞ്ചേരി, കോര്‍ണിയ വിച്ഛേദന്‍ ജോസി എന്നിവര്‍ പങ്കെടുത്തു.

Wayanad
English summary
wayanad local news project vision programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X