Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പള ആനുകൂല്യ വര്‍ധനവ്: വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക്, ബത്ത വര്‍ധിപ്പിക്കണമെന്ന്!

കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ ശമ്പള, ആനുകൂല്യ വര്‍ധനവ് അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സം സ്ഥാന തോട്ടം തൊഴിലാളി ഫെഡറേഷന്റെ ആഹ്വാനപ്രകാരം മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ എന്‍ ടി യു സി) 25ന് എല്ലാ ഓഫീസുകള്‍ക്ക് മുമ്പിലും ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

എല്ലാ വിഭാഗം തോട്ടം തൊഴിലാളികളുടേയും മിനിമം കൂലി 100 രൂപയായി വര്‍ധിപ്പിക്കുക, ക്ഷാമബത്ത 400 പോയിന്റിന് മേല്‍ ഒരു പോയിന്റിന് 10 പൈസയായി വര്‍ധിപ്പിക്കുക, സൂപ്പര്‍ ആന്വേഷന്‍ പ്രായം 60 വയസായി നിശ്ചയിക്കുക, പി.എല്‍, സി കരാറില്‍ പറഞ്ഞിട്ടുള്ള 18 വിഭാഗം തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ജോബ് ഡിഫന്‍ഷ്യല്‍ 15 രൂപയായി വര്‍ധിപ്പിച്ചുനല്‍കുക, 19മത്തെ വിഭാഗത്തില്‍ വരുന്ന തൊഴിലാളികള്‍ക്ക് 100 രൂപയായി വര്‍ധിപ്പിച്ച് നല്‍കുക, തൊഴിലാളികള്‍ക്ക് മരണാനന്തര ചെലവുകള്‍ക്കായി 10,000 രൂപ വീതം നല്‍കുക, തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാലയങ്ങളില്‍ പോയി വരുന്നതിന് വാഹനസൗകര്യം നല്‍കുക, വിദ്യാഭ്യാസ സഹായം നല്‍കുക, മുഴുവന്‍ തൊഴിലാളികള്‍ക്കും, യൂണിഫോമും, പാദരക്ഷകളും നല്‍കുക, കീടനാശിനി തളിക്കുന്നവര്‍ക്ക് യൂണിഫോമും കൈയ്യുറ, മാസ്‌ക്, ഷൂസ്, സോപ്പ് ടവ്വര്‍ തുടങ്ങിയവ നല്‍കുക, തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യക ഭവന പദ്ധതി ഏര്‍പ്പെടുത്തുക, വീട് വെക്കുന്നതിനാവശ്യമായ ഭൂമി മാനേജ്‌മെന്റ് വിട്ടു കൊടുക്കുക, എല്ലാ ലയങ്ങളിലും കുടിവളം ലഭ്യമാക്കുക തുടങ്ങിയ 29 ആവശ്യങ്ങളുന്നയിച്ചാണ് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സമരത്തിലേക്ക് നീങ്ങുന്നത്.

plantationworkers

കേരളത്തിലെ റബര്‍, തേയില, ഏലം, കാപ്പി, കശുവണ്ടി തോട്ടങ്ങളില്‍ പണിയെടുക്കുന്ന തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. നിത്യാപയോഗ സാധനങ്ങളടെ വിലകയറ്റവും, മറ്റ് ജീവിത ചിലവുകളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതര വിഭാഗം തൊഴിലാളികളുടെ ശമ്പളം കാലോചിതമായി വര്‍ദ്ധിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടേയും ശമ്പളവും ആനുകൂല്യങ്ങളും അതനുസരിച്ച് വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു. സര്‍ ക്കാരോ തോട്ടം ഉടമകളോ ഇതില്‍ അനുകൂല തീരുമാനം കൈകൊള്ളാത്തത് കൊ ണ്ടാ ണ് ഐ എന്‍ ടി യു സി പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിടുന്നത്. പത്രസമ്മേളനത്തില്‍ ഐ എന്‍ സി യു സി സംസ്ഥാന സെക്രട്ടറി പി കെ അനില്‍കുമാര്‍, ജില്ലാപ്രസിഡന്റ് പി പി ആലി, ബി സുരേഷ്ബാബു, പി കെ കുഞ്ഞിമൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+