കര്‍ക്കിടക വാവുബലി; തിരുനെല്ലിയിലും പൊന്‍കുഴിയിലും വള്ളിയൂര്‍ക്കാവിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കല്‍പ്പറ്റ: പിതൃതര്‍പ്പണത്തിന് പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലും, പൊന്‍കുഴി ശ്രീരാമക്ഷേത്രത്തിലും കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുനെല്ലിയില്‍ ആഗസ്റ്റ് 11ന് രാവിലെ 2.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഭക്തജനങ്ങളുടെ സൗകര്യത്തിന് കുടുതല്‍ കര്‍മ്മികളേയും ബലി സാധനങ്ങളുടെ വിതരണത്തിന് പാവനാശി നിയില്‍ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വിപുലമായ ട്രാഫിക്ക് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ, ടാക്സി വാഹനങ്ങള്‍ കാട്ടിക്കുളത്ത് പാര്‍ക്ക് ചെയ്യണമെന്നും കാട്ടിക്കുളം മുതല്‍ തിരുനെല്ലിക്ഷേത്രം വരെ കെ.എസ്. ആര്.ടി. സിയും പ്രിയദര്‍ശനിയും ചെയിന്‍ സര്‍വ്വിസ് നടത്തുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ സൗജന്യമായി അത്താഴവും പ്രഭാതഭക്ഷണവും എര്‍പ്പെടുത്തിയിട്ടുണ്ട്.

ഉച്ചക്ക് ഒരു മണി വരെയാണ് ബലി തര്‍പ്പണം നടക്കുക. പൊന്‍കുഴിയില്‍ അന്നേദിവസം പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മഹാഗണപതി ക്ഷേത്രസമിതിയുടെയും നേതൃത്വത്തില്‍ പൊന്‍കുഴി ശ്രീരാമകൃഷി ക്ഷേത്രത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ബലിത്തര്പ്പണത്തിനെത്തുന്ന വിശ്വാസികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നും, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമടക്കം പതിനായിരം പേര് ബലിതര്പ്പണത്തിനെത്തുമാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര മേല്‍ശാന്തി ഗിരീഷ് അയ്യന് മുഖ്യകാര്‍മ്മികത്വം വഹിക്കും. 500 പേര്‍ക്ക് ഒരേസമയം തര്‍പ്പണം നടത്താം. ടിക്കറ്റ് കൗണ്ടറിനും, ബലിസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ എസ് ആര് ടി സി ബത്തേരിയില്‍ നിന്നും പുലര്‍ച്ചെ നാല് മണി മുതല്‍ സ്പെഷ്യല്‍ ട്രിപ്പുകള്‍ ആരംഭിക്കും.
സേവാഭാരതിയുടെയും, സത്യസായി സേവാസംഘടനകളുടെയും നേതൃത്വത്തില്‍ സൗജന്യ ലഘുഭക്ഷണ വിതരണവും നടത്തും. മഴ ശക്തമായത് കൊണ്ട് പുഴയില്‍ ഫൈബര്‍ ബോട്ടുകള്‍ നിര്‍ത്തി ഫയര്‍ ആന്റ് റസ്ക്യു സേന സുരക്ഷക്കായി നിലയുറപ്പിക്കും. ആരോഗ്യവകുപ്പ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കും. വന്യമൃഗഭീഷണി നേരിടാന്‍ വനം വന്യജീവി വകുപ്പിന്റെ പ്രത്യേക പട്രോളിംഗ് സേവനവുമുണ്ടായിരിക്കും. സേവനസന്നദ്ധരായ 200 വളണ്ടിയര്‍മാരുടെ സേവനവും അന്നേ ദിവസം ലഭ്യമാക്കും.
വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ആഗസ്റ്റ് 11ന് രാവിലെ 5മണി മുതല്‍ 11 മണി വരെയാണ് ബലിതര്‍പ്പണം. ദേവസ്വവും സംഘാടക സമതിയുമാണ് സൗകര്യമേര് പ്പെടുത്തുന്നത്. പ്രഭാതഭക്ഷണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയെന്നും മെഡിക്കല്‍, പോലിസ്, ഫയര്‍ഫോഴ്സ്, നഗരസഭ എന്നിവരുടെ സഹകരണങ്ങളും ഒരുക്കിയതായും സംഘാടകസമതി അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications