Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കുഴി തീര്‍ത്തപ്പോള്‍ റോഡ് ചെളിക്കുളം: പുറംലോകം തൊടാനാവാതെ പനങ്കണ്ടി ആദിവാസി കോളനിവാസികള്‍

കല്‍പ്പറ്റ: മഴക്കുഴി നിര്‍മ്മിക്കാനുള്ള തത്രപ്പാടിനിടെ ചെളികുളമായ റോഡിലൂടെ സ്വന്തം കൂരയിലെത്താനും പുറത്തേക്ക് പോകാനാവുമാവാതെ നിരവധി ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍. മുട്ടോളം താഴ്ന്ന പോകുന്ന ചെളിയിലൂടെ ദുരിതയാത്ര നടത്തുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതും കാരാപ്പുഴ പദ്ധതിയുടെ കനാല്‍ കടന്നുപോകുന്ന പനങ്കണ്ടിയില്‍ കാട്ടുനായ്ക്ക,പണിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന 10 കുടുംബങ്ങളാണ് റോഡിന്റെ പേരില്‍ തീരാദുരിതമനുഭവിക്കുന്നത്.

ഈ റോഡിന്റെ ഇന്നത്തെ ശോച്യാവസ്ഥക്ക് പിന്നില്‍ വികസനത്തിന്റെ പേരില്‍ നടന്ന ഒരു പ്രകൃതി ചൂഷണത്തിന്റെ കഥ കൂടിയുണ്ട്. ഇത്തവണ മഴക്കാലം തുടങ്ങിയ സമയത്ത് കോളനിക്ക് തൊട്ടടുത്തുള്ള കുന്നില്‍ ജെ സി ബി, ഹിറ്റാച്ചി തുടങ്ങിയവ ഉപയോഗിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ സംഭരണ ശേഷിയുള്ള കുളം മഴവെള്ളം ശേഖരിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ചതോടെയാണ് റോഡ് ചളികുളമായത്. കൂടാതെ മറ്റ് കൃഷിക്ക് വേണ്ടി നിലവിലുള്ള മരങ്ങളും ചെടികളും പറിച്ചെടുത്ത് കുന്ന് നിരപ്പാക്കിയതും മണ്ണൊലിപ്പിന് കാരണമായി. കൂടാതെ സമീപ പ്രദേശങ്ങളില്‍ ഇഞ്ചി,വാഴ കൃഷിയ്ക്കായി വന്നവര്‍ നടീലും വിളവെടുപ്പുമായി ബന്ധപ്പെട്ട് ജെ സി ബി,ട്രാക്ടര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ നിരന്തരമായി ഓടിയതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. മണ്ണും ചെളിയും വന്നടിഞ്ഞ് കാല്‍നടയാത്ര പോലും സാധ്യമല്ലാതെ റോഡ് ചെളികളമായി.

wayanadroad

പനമരം മീനങ്ങാടി റോഡില്‍ നിന്നും കോളനിയിലേക്ക് ഏകദേശം 200 മീറ്റര്‍ ദൂരം മാത്രമാണുള്ളത്. മെയിന്‍ റോഡില്‍ നിന്നും 100 മീറ്റര്‍ വരെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കോളനിയിലേക്കുള്ള റോഡ് സോളിംഗ് ചെയ്തത്. അംഗണ്‍വാടിയില്‍ പോകുന്ന കുട്ടികള്‍ ഉള്‍പ്പെടെ സ്‌കൂള്‍ കുട്ടികള്‍ക്കും കോളനി നിവാസികള്‍ക്കും ഈ റോഡ് മാത്രമാണ് ആശ്രയം. റോഡ് അടിയന്തരമായി നന്നാക്കണമെന്നാണ് അധികൃതരോട് ഈ ആദിവാസി കുടുംബങ്ങള്‍ക്ക് പറയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+