വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടവയലിലെ എസ്എഫ്ഐ-യുഡിഎസ്എഫ് സംഘര്‍ഷം: വില്ലേജില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; അര്‍ധരാത്രിയില്‍ യുഡിഎഫ് കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ക്യാംപസുകളഇലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടവയല്‍ സി എം കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അര്‍ധരാത്രിയില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. യു ഡി എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ നേതാവ് ഗഫൂറിനെ വിട്ടയച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യു ഡി എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉപരോധം ഉദ്ഘാടനം ചെയ്തു. ഗഫൂറിനെ പിടികൂടി വിട്ടയച്ച ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാമിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

car-strike

സംഭവം നടന്നതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്നും പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടവയല്‍ സി എം കോളജിന് സമീപത്തെ കോണ്‍ഗ്രസ് നേതാവായ ജോസ് മാമ്പള്ളിയുടെ വീട്ടിലെത്തിയ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ അവിടെയെത്തിയ എസ്.എഫ്.ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ പറയുന്നു. തിങ്കളാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം.

strike

നടവയലില്‍ അടിച്ചുതകര്‍ത്ത കാറുകള്‍

എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കോളജ് വിദ്യാര്‍ത്ഥി ഫാരിസിനെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുഞ്ഞമ്മത് മഞ്ചേരി, ജോസ് മാമ്പള്ളി, റമീസ്, റസാഖ് നെല്ലിയമ്പം എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കൂടാതെ ജോസിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഏഴ് വാഹനങ്ങളും സംഘം അടിച്ചു തകര്‍ത്തു. എസ്.എഫ്.ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടവയല്‍ വില്ലേജില്‍ ഇന്ന് ഹര്‍ത്താലിന് യു ഡി എഫ് ആഹ്വാനം ചെയ്യുകയും ചെയ്തു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ മുട്ടില്‍ ഡബ്ല്യു എം ഒ കോളജിലെ അധ്യാപകനും മര്‍ദനമേറ്റിരുന്നു.

uparodm

തിങ്കളാഴ്ച അര്‍ധരാത്രിയില്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്ന യു ഡി എഫ് പ്രവര്‍ത്തകര്‍

വോട്ടെണ്ണുന്നതിനിടെ കോളജിനുള്ളില്‍ കയറിയ പുറത്തുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദിച്ചതെന്ന് അറബിക് വിഭാഗം അധ്യാപകനായ ആഫില്‍ പറയുന്നു. അക്രമസംഭവത്തെ തുടര്‍ന്ന് കോളജിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മീനങ്ങാടി ഐ എച്ച് ആര്‍ ഡി കോളേജില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം എസ് എഫ് ഐയും എ ഐ എസ് എഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. ഇരുവിഭാഗവും തമ്മിലുണ്ടായ സംഘട്ടനത്തില്‍ അഭിജിത്തിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, യു ഡി എസ് എഫ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.

Wayanad
English summary
Wayanad Local News:udsf-sfi conflict in nadavayal-harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X