42 വര്‍ഷത്തിന് ശേഷം, മരണത്തിന് തൊട്ടുമുമ്പ് അച്ഛനെ ആ മകന്‍ കണ്ടു; എല്ലാത്തിനും കൂടെ നിന്നത് ഈ എസ്‌ഐ
മാനന്തവാടി : 42 വർഷം മുമ്പ് താൻ ഉപേക്ഷിച്ചുപോയ മകനെ ജീവിതത്തിന്റെ അവസാന നിമിഷത്തിൽ ഒരിക്കൽക്കൂടി കാണാനുള്ള ഒരച്ഛന്റെ ആഗ്രഹം ഒടുവിൽ സാധ്യമായിരിക്കുകയാണ്. മരണക്കിടക്കയില് വെച്ച് തന്റെ അച്ഛന് രണ്ടുതുള്ളി വെള്ളം കൊടുക്കാനുള്ള അവസരം മകനും ലഭിച്ചു. ഇവിടെ അച്ഛനും മകനും ഇടയിലുള്ള പാലമായി നിന്നത് കേരള പോലീസാണ്. കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഇതിന് മുമ്പും ഇത്തരം നന്മ നിറഞ്ഞ പ്രവൃത്തികൾ നമ്മൾ കണ്ടിട്ടുണ്ട്.
മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുസ്തഫയുടെ ജീവിത്തിലും മറക്കതാൻ കാഴിയാത്ത ഒരു ദിവസമായിരുന്നു അത്. . 42 വർഷം മുൻപ് കുടുംബത്തെ ഉപേക്ഷിച്ച് പോയ ആൾക്ക് മരണക്കിടക്കയിൽ വെച്ച് തന്റെ മകനെ കാണാനും
ആ കയ്യിൽ നിന്ന് വെള്ളം കുടിക്കാനുമുള്ള ഭാഗ്യം ലഭിച്ചത് ഈ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ കാരണമാണ്.

കണിയാരത്ത് രണ്ടാം ഭാര്യയോടൊത്ത് താമസിച്ച് വന്നിരുന്ന ബാബു എന്ന വെള്ളാരം കുന്നിൽ വാസുദേവന് അദ്ദേഹം 42 വർഷം മുൻപ് ഉപേക്ഷിച്ചു പോയ മകനെ ഒരു തുണ്ട് കടലാസിലെഴുതിയ രണ്ട് വരി വെച്ച് അന്വേഷിച്ച് കണ്ടെത്തി മരിക്കുന്നതിൻ്റെ തൊട്ടുമുമ്പ് കാണാനുള്ള അവസരമൊരുക്കിയത്.പിതാവിനെ അവസാനമായി കാണാനും, അദ്ദേഹത്തിന് എല്ലാ ചടങ്ങുകളോടെയും അന്ത്യ യാത്ര നൽകാനും കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് കേളകം സ്വദേശിയായ സജീവ്.

സംഭവം നടക്കുന്നത് ആഗസ്റ്റ് 29നാണ്. കണിയാരത്ത് താമസിച്ചു വന്നിരുന്ന വാസുദേവൻ (ബാബു) വാർധക്യ സഹജമായ അസുഖങ്ങളാൽ മരണാസന്നനായി കിടക്കുകയായിരുന്നു. അദ്ദേഹവും രണ്ടാം ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. നാല് പതിറ്റാണ്ട് മുമ്പ് ഭാര്യയേയും ഏക മകനേയും ഉപേക്ഷിച്ച് നാടുവിട്ട വാസുദേവൻ പിന്നീട് രണ്ടാം വിവാഹം കഴിച്ചാണ് കണിയാരത്ത് താമസിച്ചത്. ഈ ബന്ധത്തിൽ ഇവർക്ക് മറ്റ് മക്കളൊന്നുമില്ലായിരുന്നു. അതുകൊണ്ട് തന്നെ വാസുദേവൻ മരിക്കുന്നതിന് മുമ്പ് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമവുമായി രണ്ടാം ഭാര്യയും നാട്ടുകാരും മാനന്തവാടി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ കൈവശം വാസു, വെള്ളാരം കുന്നിൽ, ഇരിക്കൂർ എന്ന് പേപ്പറിലെഴുതിയ ഒരു കുറിപ്പ് മാത്രമാണുണ്ടായത്.
ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍

സംഭവം ശ്രദ്ധയിൽപ്പെട്ട മാനന്തവാടി സിഐ അബ്ദുൾ കരീം എസ്ഐ മുസ്തഫയെ അന്വേഷണമേൽപ്പിച്ചു. മുൻപ് ഇരിക്കൂർ സ്റ്റേഷനിൽ ജോലി ചെയ്ത പരിചയമുള്ളതിനാലും കണ്ണൂർ സ്വദേശിയായതിനാലും മുസ്തഫ ഇരിക്കൂർ പരിസരത്തെ ജനപ്രതിനിധികൾക്കും, പൊലീസ്റ്റേഷനിലും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന കൂട്ടായ്മകൾക്കും വിവരം കൈമാറി.

ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം മുസ്തഫയ്ക്ക് ഇതേ അഡ്രസിലുമുള്ള ഒരാൾ പയ്യാവൂരുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് മുസ്തഫ അതിന് പുറകെ പോകുകയും വാസുദേവൻ്റെ സഹോദരനെ ഫോൺ മുഖാന്തരം കണ്ടെത്താൻ കഴിയുകയും, അതുവഴി നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ മകനായ കേളകം സ്വദേശി സജീവിനെ ഫോണിൽ കിട്ടുകയുമായിരുന്നു. 22 വർഷത്തോളം വിദേശത്തായിരുന്ന സജീവ് രണ്ട് വർഷം മുമ്പായിരുന്നു നാട്ടിലെത്തിയിരുന്നത്.

വിവരമറിഞ്ഞ സജീവ് പിതാവിനെ കാണാൻ എത്തി. പിതാവിന് രണ്ട് തുള്ളി വെള്ളം നൽകിയതായും അബോധാവസ്ഥയിലായിരുന്ന പിതാവ് തന്നെ ഒരു വട്ടം കണ്ണ് തുറന്ന് നോക്കിയതായും സജിവൻ വേദനയോടെ പറയുന്നു.പിറ്റേന്ന് മറ്റ് കുടുംബാംഗങ്ങളുമായി വരാമെന്ന് തീരുമാനിച്ച് വീട്ടിലേക്ക് മടങ്ങിയ സജീവിൻ പിന്നെ കേട്ടത് പിതാവിൻ്റെ മരണവാർത്തയാണ്. തുടർന്ന് പെട്ടെന്ന് തന്നെ കണിയാരത്തേക്ക് വന്ന് എല്ലാവരോടും ചോദിച്ച് അച്ഛൻ്റെ മൃതദേഹം കേളകത്തെ വീട്ടിലെത്തിച്ച് എല്ലാവിധ ആചാര അനുഷ്ടാനങ്ങളോടും കൂടി സംസ്കരിച്ചു. ഏതോ ഒരു സ്ഥലത്ത് അനാഥനായി സംസ്കരിക്കപ്പെടേണ്ടിയിരുന്ന പിതാവിനെ അവസാന നിമിഷം തങ്ങളിലേക്ക് എത്തിച്ച മാനന്തവാടി പൊലീസിനോടുള്ള നന്ദിയും സജീവൻ അറിയിച്ചു.
ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ












Click it and Unblock the Notifications