വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; സംസ്‌കാരത്തിന് കുഴിയെടുത്ത സഹോദരന്‍മാര്‍ക്ക് പരിക്ക്
വയനാട്ടില്‍ കടുവയ്ക്ക് പിന്നാലെ കാട്ടാനയുടെ ഭീഷണിയും. പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് കുഴിയെടുത്ത സഹോദരന്‍മാരെ കാട്ടാന ആക്രമിച്ചിരിക്കുകയാണ്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. രണ്ട് സഹോദരന്‍മാര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരിക്കുകയാണ്. പിതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വനാതിര്‍ത്തിയിലുള്ള ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെയാണ് രണ്ട് പേരെയും കാട്ടാന ആക്രമിച്ചത്.
ഇതില്‍ ഇളയ സഹോദരന് സാരമായ പരുക്കുണ്ട്. എന്നാല്‍ മൂത്ത സഹോദരന്‍ സുകുമാരന്‍ ആനയെ കണ്ട് ഭയന്നോടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. അതേസമയം ഇളയ സഹോദരന്‍ ബാലനെ കാട്ടാന തുമ്പിക്കൈയ്യിലെടുത്ത് എറിയുകയായിരുന്നു. ഇയാളുടെ കൈയ്യൊടിഞ്ഞു. ചെവികള്‍ക്കും മുറിവുണ്ട്.

അതേസമയം ബാലന് ശരീരമാസകലം മുറിവേറ്റിരിക്കുകയാണ്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം അന്തരിച്ച സോമന്റെ സംസ്‌കാരത്തിനായിട്ടായിരുന്നു കോളനിക്കാര്‍ കുഴിയെടുത്തത്. തുടര്‍ന്ന് ഇവിടെയെത്തിയതായിരുന്നു സഹോദരങ്ങള്‍. എന്നാല്‍ വനത്തിനുള്ളില്‍ ഇവര്‍ ആനയുടെ മുന്നിലാണ് എത്തിപ്പെട്ടത്.
ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം
ചിന്നം വിളിച്ച് അലറിയെത്തിയ ബാലനെ കൊമ്പന്‍ എടുത്തെറിഞ്ഞു. പേടിച്ചോടിയ സുകുമാരന്‍ വനത്തിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ഇയാളെ പിന്നീട് ശ്മശാനത്തില്‍ ജോലി ചെയ്തിരുന്നു കോളനിക്കാരാണ് രക്ഷിച്ചത്.
കോളനിക്കാര്‍ ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. ബാലന്‍ അബോധാവസ്ഥയില്‍ കാട്ടാനയുടെ കാലിന് അടിയില്‍ കിടക്കുകയായിരുന്നുവെന്ന് കോളനിക്കാര്‍ പറഞ്ഞു. ബാലനെ ഇവര്‍ വനത്തിലൂടെയാണ് റോഡിലെത്തിച്ചത്.
വനപാലകര്‍ സ്ഥലത്തെത്തി. വനാതിര്‍ത്തി മേഖലയില്‍ നിരന്തര ശല്യക്കാരനായി ഒറ്റയാനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെ പിടിക്കാന്‍ വനംവകുപ്പിന് സമ്മര്‍ദമുണ്ട്.












Click it and Unblock the Notifications