Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു രക്ഷയുമില്ല, കാട്ടാനകള്‍ കാരണം ഇറങ്ങി നടക്കാനാവുന്നില്ല, കാപ്പിക്കുന്ന് നിവാസികള്‍ക്ക് ഭീതി

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ശല്യം കാരണം ഗതികെട്ട് നാട്ടുകാരും, കര്‍ഷകരും. മൂഴിമല, കാപ്പിക്കുന്ന മേഖലയില്‍ അതിരൂക്ഷമാണ് കാട്ടാന ശല്യം. മാസങ്ങളായി ഇവിടെ കാട്ടാനയുടെ സാന്നിധ്യം കാരണം നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലുമാവാത്ത അവസ്ഥയാണ്. കൃഷിയിടങ്ങളെല്ലാം കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചിരിക്കുകയാണ്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളാണ് ഇപ്പോള്‍ ആന ലക്ഷ്യമിടുന്നത്.

സന്ധ്യക്ക് ശേഷം വീടുകള്‍ക്ക് മുന്നിലേക്കാണ് ആനകള്‍ കൂട്ടത്തോടെ എത്തുന്നത്. ഇത് കാരണം ജനങ്ങള്‍ ആകെ ഭയത്തോടെയാണ് താമസിക്കുന്നത്. ഇവ വീട് ആക്രമിക്കുമോ എന്ന ഭയവും ശക്തമാണ്.കഴിഞ്ഞ ദിവസം രാത്രിയില്‍ തോമസ് എന്നയാളുടെ വീട്ടുമുറ്റത്താണ് നകാട്ടാന എത്തിയത്. ഈ വീടിന്റെ ഗേറ്റും കാട്ടാന തകര്‍ത്തു. അത് മാത്രമല്ല തോമസിന്റെ വീട്ടിലെ കൃഷികളും നശിപ്പിച്ചു. മേരി എന്ന സ്ത്രീയുടെ വീടിന്റെ ഗേറ്റും കഴിഞ്ഞയാഴ്ച്ച ആന തകര്‍ത്തിരുന്നു.

wyd-elephant

പുതിയിടം കോളനി പരിസരത്തും വ്യാപക നാശനഷ്ടമാണ് ആനയുണ്ടാക്കിയത്. കോളനി പരിസത്ത തെങ്ങും, മറ്റ് കൃഷികളുമെല്ലാം ആന നശിപ്പിച്ചു. നിരവധി പേരുടെ കൃഷിയിടങ്ങളിലാണ് ആന നാശനഷ്ടമുണ്ടാക്കിയത്. അതേസമയം ആനയെ ഭയന്ന് വീടുകളില്‍ തന്നെ കഴിയേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്‌നം പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിനുള്ള തയ്യാറെടുപ്പിലാണ്.

നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങളായിട്ടും അത് ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.അതേസമയം അറമല മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയില്‍ അധികമായി ഇവിടെ പതിവായില കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഏറെ ഭയപ്പെടുത്തുന്നത് പകല്‍ സമയങ്ങളില്‍ പോലും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതാണ് വലിയ പ്രശ്‌നമായി മാറിയിരിക്കുന്നത്. എക്കര്‍ കണക്കിനാണ് കാര്‍ഷിക വിളകള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്.

പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പുകളും കുടിവെളള ടാങ്കുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. പതിവായി മേഖലയിലെ വീടുകള്‍ക്ക് സമീപമെത്തുന്ന ഒറ്റയാനാണ് കൂടുതല്‍ അപകടകാരി. ഈ ഒറ്റയാന്റെ ആക്രമണത്തില്‍ നിന്ന് നിരവധി പേരാണ് കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നത്.

ഏഴാം ക്ലാസുകാരന് നേരെ കാട്ടാന നേരത്തെ പാഞ്ഞടുത്തിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഈ കുട്ടി രക്ഷപ്പെട്ടത്. കുട്ടി സൈക്കിള്‍ ഉപേക്ഷിച്ച് ആനയെ കണ്ട ഉടനെ ഓടി രക്ഷപ്പെടുകയായിരുന്നു. പള്ളിയില്‍ നിസ്‌കാരത്തിനായി പുലര്‍ച്ചെ പോകുന്നയാള്‍ക്ക് നേരെയും കാട്ടാന ഓടിയെത്തി. ഇവിടേക്ക് വനത്തില്‍ നിന്ന് എളുപ്പത്തില്‍ ആനകള്‍ എത്തുന്നതാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. മുള്ളമ്പാറ, ലക്കിടി മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+