കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സ്ഥാനപതി വീട്ടുതടങ്കലില്‍ വെച്ച രണ്ടു ലൈംഗിക അടിമകള്‍ രക്ഷപ്പെട്ടു

  • By Neethu
Google Oneindia Malayalam News

ഗുഡ്ഗാവ്: മൂന്നു മാസത്തിലെറെയായി ലൈംഗിക ചൂഷണത്തിന് ഇരയായ രണ്ടു സ്ത്രീകള്‍ വീട്ടു തടങ്കലില്‍ നിന്നും രക്ഷപ്പെട്ടു. ഗുര്‍ഗയോണിലുള്ള വീട്ടിലാണ് ഇവരെ തടങ്കലില്‍ വെച്ചിരുന്നത്. 50,20 പ്രായമുള്ള ഇവര്‍ നോപാളി സ്വദേശികളാണ്. വീട്ടു ജോലിക്കായിരുന്നു ഇവര്‍ സൗദിയില്‍ എത്തിയത്.

മൂന്നു മാസം മുന്‍പ് സൗദിയില്‍ എത്തിയ ഇവരെ ആദ്യം സൗദിയിലെ ഒരു ഹോട്ടലില്‍ ആയിരുന്നു താമസിപ്പിച്ചത് പിന്നീടാണ് ഗുര്‍ഗയോണിലെ വീട്ടിലേക്ക് മാറ്റി രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, തുടര്‍ന്ന് കഠിനമായ ശാരീരിക പീഡനം ഏല്‍ക്കേണ്ടി വന്നെന്നും ഇവര്‍ പറഞ്ഞു.
മൈറ്റി ഇന്‍ഡ്യ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിവരം പോലീസില്‍ അറിയിച്ചത്. നേപാള്‍
എംബസി പരാതിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.

women

പരാതിയുടെ വിശദാംശങ്ങള്‍ക്കായി സൗദി എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്നുമാസത്തിലധിമായി ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും, വല്ലപ്പോഴുമാണ് ഭക്ഷണം പോലും തന്നിരുന്നതെന്നും ഇവര്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ചതിന്റെ മുറിവുകളും ശരീരത്തില്‍ ഉണ്ടായിരുന്നു.

പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്ഥാനപതിയായത് കൊണ്ട് പരാതിയുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ ധാരണയില്ല. ഇവരെ പോലുള്ള ലൈംഗിക അടിമകള്‍രക്ഷപ്പെടുമ്പോള്‍ മാത്രമാണ് ഇത്തരം സത്യങ്ങല്‍ പുറത്തു വരുന്നത്. പരാതി കെട്ടിചമച്ചതാണെന്നാണ് സൗദി എംബസിയുടെ വാദം.

English summary
2 women tortured sexually and kept in bondage for months, they were rescued from soudi diplomats home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X