കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃതവീട്ടുജോലിക്കാര്‍, പിഴ 50000 ദീര്‍ഹം

Google Oneindia Malayalam News

ദുബയ്: നിയമവിരുദ്ധമായി വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചു. വീട്ടുജോലിക്കാരുടെ സ്‌പോണ്‍സര്‍ വീട്ടുടമ തന്നെയായിരിക്കണം. നിയമവിരുദ്ധമായി മറ്റേതെങ്കിലും ഏജന്‍സിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ആളുകളെ ജോലിക്കായി നിയമിച്ചുവെന്ന് തെളിഞ്ഞാല്‍ 50000 ദീര്‍ഹം പിഴയായി നല്‍കേണ്ടി വരും.

ഈ വര്‍ഷം ഇതുവരെ 2362 കേസുകളാണ് കോടതിക്കു മുമ്പിലെത്തിയത്. 2010ലാവട്ടെ ഇത് 4225 എണ്ണമായിരുന്നു- നാച്വറലൈസേഷന്‍ ആന്റ് റസിഡന്‍സി പ്രോസിക്യൂഷന്‍ വിഭാഗം മേധാവി അലി ഹുമൈദ് ബിന്‍ ഖാതമാണ് ഇക്കാര്യം അറിയിച്ചത്.

ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങളില്‍ 95 ശതമാനവും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അഞ്ചു ശതമാനം മാത്രമാണ് പ്രാദേശികമായ ജീവനക്കാരുള്ളത്. കരാര്‍ വ്യവസ്ഥയില്‍ പാര്‍ട്ട് ടൈമായി വീട്ടുവേലക്കാരെ നിയമിക്കുന്നതില്‍ തെറ്റില്ലെന്ന ചിന്തയാണ് ഇത്തരം കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണം.

സാമ്പത്തിക ലാഭവും നിയമത്തിന്റെ ഊരാകുടുക്കുകളില്‍ പെടുകയില്ലെന്ന ലാഭവുമാണ് പലപ്പോഴും ഈ കുറുക്കുവഴി തേടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇത്തരം നടപടി ജീവനക്കാരുടെ നാടുകടത്തിലിലേക്കും വീട്ടുടമകളുടെ ജയില്‍വാസത്തിലേക്കുമാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുക. കാരണം ആവശ്യമായ പിഴ അടച്ചിട്ടില്ലെങ്കില്‍ ആറുമാസമാണ് ജയിലില്‍ കിടക്കേണ്ടി വരിക.

English summary
Fine of Dh50,000 will be slapped on residents who hire illegal domestic helpers and workers, who are not on their sponsorship, warned a top 
official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X