ദുരൂഹ സാഹചര്യത്തില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി

അനധികൃത കുടിയേറ്റക്കാരെ കണ്ടുപിടിക്കാന്‍ ദുബയ് ഇമിഗ്രേഷന്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ നടത്തിയ റെയ്ഡിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്.
ഒരു ബംഗ്ലാദേശ് സ്ത്രീക്കൊപ്പം ആണ് കുഞ്ഞിനെ കണ്ടത്. ആ സ്ത്രീ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ടെങ്കിലും ഡിഎന്‍എ പരിശോധനയില്‍ അതു കളവാണെന്നു തെളിയുകയായിരുന്നു.
ഈ സ്ത്രീയെ വ്യഭിചാരം, അനധികൃത താമസം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്തു. കുഞ്ഞിന്റെ അമ്മയാണ് താന്‍, എട്ടു മാസങ്ങള്‍ക്കു മുന്‍പ് കുഞ്ഞിനെയും കൊണ്ട് ദുബയില്‍ വീട്ടുവേലയ്ക്ക് എത്തിയതാണ് എന്നൊക്കെയാണ് സ്ത്രീ പൊലീസില്‍ പറഞ്ഞിരിക്കുന്നത്.
കുഞ്ഞുങ്ങളെയും കൊണ്ട് വീട്ടുവേലയ്ക്കു വരരുത് എന്നാണ ് യുഎയിലെ നിയമം. ഇമിഗ്രേഷന്‍ രേഖകളിലും സ്ത്രീ ഒറ്റയ്ക്ക് യുഎഇയില്‍ എത്തി എന്നാണുള്ളത്. അപ്പോള്‍ ഇവര്‍ക്ക് ഈ കുഞ്ഞിനെ എവിടുന്നു കിട്ടി എന്ന ചേദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല.
ഈ സംഭവം ദുബയില്‍ മനുഷ്യക്കച്ചവടം നടക്കുന്നുണ്ട് എന്ന സംശയത്തിലാണ് പൊലീസിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഈ സ്ത്രീക്ക് കുഞ്ഞിനെ എവിടുന്നു ലഭിച്ചു എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.












Click it and Unblock the Notifications