ഷാര്‍ജയില്‍ ബാച്ചിലേഴ്‌സിനെ പടിയടച്ചു പിണ്ഡം വച്ചു
ഷാര്‍ജ: അവിവാഹിതരെ റെസിഡന്‍ഷ്യന്‍ മേഖലകളില്‍ നിന്നും മാറ്റി പാര്‍പ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുടെ ഉത്തരവ്. കുടുംബമായി ആളുകള്‍ താമസിക്കുന്ന മേഖലകളില്‍ നിന്നും ഇവരെ ഇന്‍ഡസ്ട്രിയല്‍ മേഖലകളിലേക്കോ, കമ്പനികള്‍ ജോലിക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലത്തേക്കോ മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം.
ബാച്ചിലര്‍ വില്ലകളിലും ലേബര്‍ താമസ കേന്ദ്രങ്ങളിലും താമസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളി സമൂഹത്തെയാണ് കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങുന്നത്. കുടുംബമില്ലാതെ ഷാര്‍ജയില്‍ ബാച്ചിലര്‍ വില്ലകളിലും മറ്റും താമസിക്കുന്ന വിവാഹിതര്‍ക്കും ഈ നിയമം ബാധകമാവും.
ആളുകള്‍ കുടുംബമായി താമസിക്കുന്ന ഫാമിലി വില്ലകളില്‍ നിന്നും നിരന്തരം ബാച്ചിലര്‍ വില്ലകളില്‍ താമസിക്കുന്നവരെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത് എന്ന് ഷാര്‍ജ നഗരസഭാ അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ചയാണ് ഷാര്‍ജയില്‍ ഈ പുതിയ നിയമം പ്രാഭല്യത്തില്‍ വന്നത്. പഴയ കെട്ടിടങ്ങളും, വൃത്തിഹീനമായ കെട്ടിടങ്ങളും പൊളിച്ചു മാറ്റാനും ഇതോടോപ്പം നീക്കമുണ്ട്.
കുടുംബമായല്ലാതെ താമസിക്കുന്ന എല്ലാവരേയും ബാധിക്കുന്ന ഈ പുതിയ നിയമം ഷാര്‍ജയിലെ മലയാളികളടക്കമുള്ള പ്രവാസികളെ ബാധിക്കും. വിവാഹിതരായെല്ലാം പുതിയ നിയമം കുടുംബത്തെ ഷാര്‍ജയിലേക്ക് കൊണ്ടു വരാന്‍ പ്രേരിപ്പിക്കും.


Click it and Unblock the Notifications