Get Updates
Get notified of breaking news, exclusive insights, and must-see stories!

വരനെത്തിയില്ല, സഹോദരി താലിക്കെട്ടി

ദുബയ്‌: മനസ്സു നിറയെ വിവാഹസ്വപ്‌നങ്ങളും, ബാഗു നിറയെ സമ്മാനങ്ങളുമായി നാട്ടിലേക്കു പുറപ്പെട്ട യുവാവിനെ പാസ്‌പോര്‍ട്ട്‌ തിരിച്ചു നല്‍കാതെ സ്‌പോണ്‍സര്‍ പറ്റിച്ചു. മലയാളിയായ കമലേഷിനാണ്‌ ഈ ദുര്‍ഗതി വന്നിരിക്കുന്നത്‌.

കമലേഷ്‌ വന്നില്ലെങ്കിലും വിവാഹം നടന്നു. കമലേഷിന്റെ സഹോദരി കവിത കമലേഷിനു പകരം വധു ശാരിയുടെ കഴുത്തില്‍ താലി കെട്ടി. എന്നാല്‍ ഇനി കമലേഷ്‌ വന്ന്‌ യഥാര്‍ത്ഥ താലിക്കെട്ട്‌ നടന്നാലെ വിവാഹം പൂര്‍ത്തിയാകൂ.

ഒരു വര്‍ഷം മുമ്പ്‌ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനാണ്‌ കമലേഷിന്‌ എത്താന്‍ കഴിയാതിരുന്നത്‌. വ്യാഴാഴ്‌ചയാണ്‌ വിവാഹം നടക്കാനിരുന്നത്‌. വിവാഹത്തിനായി നേരത്തെ പുറപ്പെടാനിരുന്ന കമലേഷിനെ സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട്‌ കൊടുക്കാതെ തടഞ്ഞു വെക്കുകയായിരുന്നു.

അവസാനം വ്യാഴാഴ്‌ചയിലെ വിവാഹത്തിന്‌ ചൊവ്വാഴ്‌ച നാട്ടിലേക്കു തിരിക്കാന്‍ സ്‌പോണ്‍സര്‍ അനുവദിച്ചെങ്കിലും അവസാന നിമിഷം പാസ്‌പോര്‍ട്ട്‌ നല്‍കാതെ ചതിക്കുകയായിരുന്നു.

കമലേഷിനെ നന്നായി അറിയാവുന്ന വധൂ വീട്ടുകാര്‍ നിശ്ചയിച്ച മൂഹൂര്‍ത്തത്തില്‍ വിവാഹം നടക്കാന്‍ ഇങ്ങനൊരു വിചിത്ര വിവാഹത്തിന്‌ സമ്മതം മൂളുകയായിരുന്നു.

സ്‌പോണ്‍സര്‍ക്കെതിരെ കമലേഷ്‌ പൊലീസില്‍ പരാതി കൊടുത്തിരുന്നതിലുള്ള പകപോക്കലാണ്‌ പാസ്‌പോര്‍ട്ട്‌ തടഞ്ഞു വച്ച്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+