കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുജൈറയിലെ ഐസ്‌ ഫാക്ടറിയില്‍ വാതക ചോര്‍ച്ച

  • By Shabnam Aarif
Google Oneindia Malayalam News

ഫുജൈറ: ഫുജൈറയിലെ ഒരു ഐസ്‌ പ്രോസസിങ്‌ ഫാക്‌റ്ററിയില്‍ അമോണിയം വാതകം ചോര്‍ന്നതിനെ തുടര്‍ന്ന്‌ പരിസരവാസികളെ ഒഴിപ്പിച്ചു. ഫുജൈറയിലെ ഇന്‍സ്‌ട്രിയല്‍ ഏരിയയില്‍ ആണ്‌ സംഭവം. സംഭവത്തെ തുടര്‍ന്ന്‌ ഐസ്‌ ഫാക്ടറിക്ക്‌ സമീപത്തുള്ള മറ്റു ഫാക്ടറികളിലെ തൊഴിലാളികള്‍ക്കിടയ്‌ക്കും പരിഭ്രാന്തി പരന്നു.

വാതകം ചോരാന്‍ തുടങ്ങിയത്‌ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ അധികൃതര്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌ ആളുകളെ പരിസരത്തു നിന്നും മാറ്റിയത്‌ വലിയൊരു അപകടം ഒഴിവാക്കി. ശനിയാഴ്‌ച വൈകീട്ട്‌ ഏഴു മണിയോടെ ആണ്‌ സംഭവം.

അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന്‌ പരിസ്ഥിതിയില്‍ എന്തെങ്കിലും പ്രതികൂലമായ മാറ്റം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം നടക്കുന്നുണ്ട്‌.

ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലാകെ ഒരു വല്ലാത്ത ഗന്ധം പരന്നതിനെ തുടര്‍ന്നാണ്‌ വാതക ചോര്‍ച്ച അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്‌. ഇക്കാര്യത്തെ കുറിച്ച്‌ ഫോണ്‍ സന്ദേശം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ്‌ ടീം സ്ഥലത്തെത്തി രക്ഷാ നടപടികള്‍ ആരംഭിച്ചു.

സിവില്‍ ഡിഫന്‍സ്‌ ടീം സ്ഥലത്തെത്തിയപ്പോള്‍ പരിസരമാകെ അമോണിയ നിറഞ്ഞിരിക്കുകയായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. ശ്വാസംമുട്ടല്‍ ഉണ്ടാക്കും എങ്കിലും അമോണിയ തീപിടിക്കുന്ന വാതകമല്ല.

അപകടങ്ങള്‍ക്ക്‌ കാരണമാകുന്ന വാതകങ്ങളുടെ ചോര്‍ച്ച തടയാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സിവില്‍ ഡിഫന്‍സ്‌ അധികൃതര്‍ ഫാക്ടറികളോട്‌ ആവശ്യപ്പെട്ടു.

English summary
A gas leak at an ice processing factory in Fujairah saw the area evacuated on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X