കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിദ്ദ കൈയൊഴിഞ്ഞു, പ്രസവം ഇന്ത്യയില്‍!

  • By Meera Balan
Google Oneindia Malayalam News

അഹമ്മദാബാദ്: ജിദ്ദയില്‍ ചികിത്സ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ യുവതിക്ക് ആശ്രയമായത് സ്വന്തം രാജ്യം. പ്രസവത്തിനായി ജിദ്ദയിലെ ആശുപത്രികളെ സമീപിച്ച യുവതിയെ മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് അധികൃതര്‍ കൈവിട്ടു. ഒടുവില്‍ യുവതി ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദിലെത്തുകയും അഞ്ച് മാസം പ്രായമുളള ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു.

അഹമ്മദാബാദ് സ്വദേശിനിയായ ഷഹീന്‍ അഹമ്മദ് എന്ന യുവതി ഭര്‍ത്താവിനൊപ്പം ജിദ്ദയിലാണ് താമസിച്ചിരുന്നത്. ഇവര്‍ ഗര്‍ഭിണി ആയതിന്റെ നാല് ആഴ്ചകള്‍ പിന്നീട്ടപ്പോള്‍ തന്നെ ആമ്‌നോട്ടിക്ക് ദ്രവം ഗര്‍ഭപാത്രത്തില്‍ നിന്നും നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ നില നിര്‍ത്തുന്നത് ആമ്‌നോട്ടിക്ക് ദ്രവമാണ്. ഇത് വന്‍ തോതില്‍ നഷ്ടപ്പെടുന്നത് കുഞ്ഞിന്റെ മരണത്തിനുകാരണമാകും.അതിനാല്‍ തന്നെ ഷഹീന്‍ ചികിത്സ തേടിയ ആശുപത്രികളെല്ലാം തന്നെ കുഞ്ഞിനെ നശിപ്പിച്ച് കളയാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ തന്റെ കടിഞ്ഞൂല്‍ കന്മണിയെ നശിപ്പിച്ച് കളയാന്‍ അവര്‍ തയ്യാറായില്ല.

അഞ്ച് മായം പിന്നീട്ടപ്പോള്‍ ഗുജറാത്തിലുളള ഷഹീന്റെ മാതാപിതാക്കള്‍ അവരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സ നല്‍കാമെന്ന ഡോക്ടര്‍ ഷെരു സമീന്ദര്‍ സമ്മതിച്ചതായും മാതാപിതാക്കള്‍ ഷഹീനെ അറിയിച്ചു.

എന്നാല്‍ ആമ്‌നോട്ടിക്ക് ദ്രവം നഷ്ടപ്പെടുന്ന അവസ്ഥയില്‍ വിമാനയാത്രയ്ക്ക് എയര്‍ലൈന്‍ കമ്പനികള്‍ അനുവദിക്കില്ലെന്ന് മനസിലാക്കിയതോടെ ഗര്‍ഭിണി അ്ല്ല എന്ന കള്ളം അവരോട് പറഞ്ഞ് യുവതി നാട്ടിലെത്തി.

നാട്ടിലെത്തി വളരെ പെട്ടന്ന് തന്നെ അവര്‍ അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റ്‌ചെയ്യപ്പെട്ടു. 2013 ജനുവരി ഒന്നിനാണ് അവര്‍ അശുപത്രയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നത്. രക്തസ്രാവത്തെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാല്‍ വെരും 680 ഗ്രം മാത്രം ഭാരമുളള കുഞ്ഞ് അതിജീവിക്കുമെന്ന് ആരും കരുതിയില്ല.

എന്നാല്‍ ആശുപത്രി നല്‍കിയ മികച്ച ചികിത്സയിലൂടെ കുട്ടിയുടെ ഭാരം 1.5 കിലോഗ്രാം ആവുകയും ചെയ്തു.ജനിച്ച് മൂന്ന് മാസങ്ങള്‍ ആശുപത്രിയിലെ നവജാതശിശുക്കള്‍ക്കുളള ഐ സി യു വില്‍ കഴിഞ്ഞു.മൂന്ന് മാസങ്ങള്‍ക്ക് ശേഷം 2013 ഏപ്രിലില്‍ കുട്ടിയെ ഐ സി യു വില്‍ നിന്നും മാറ്റി മാതാപിതാക്കള്‍ക്ക് നല്‍കി.

കുട്ടി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ഷാഫി എന്ന തന്റെ മകനെ നെഞ്ചോട് ചേര്‍ത്ത് എല്ലാം ദൈവത്തിന്റെ കരുണയാണെന്ന് ഷഹീന്‍ പറഞ്ഞു. ഷഹീന്റെ ഭര്‍ത്താവ് ഷകീലിനും ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായം ഇല്ല.

English summary
A woman who defied all odds and gave birth to a child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X