കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;പ്രവാസികളുടെ രക്ഷകനായി ഇന്ത്യന്‍ വ്യാപാരി

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ഉപജീവനത്തിനായി മണലാരണ്യത്തിലേക്ക് എത്തുന്നവരാണ് നമ്മുടെ പ്രവാസികള്‍. പിറന്ന മണ്ണിന്റെ മണവും നിറവും ഉപേക്ഷിച്ച് ജീവിതപ്രാരാബ്ദങ്ങളുമായി മരുഭൂമിയില്‍ ആടുജീവിതം നയിക്കുന്നവര്‍. പല ജീവിത സാഹചര്യങ്ങളും പ്രവാസികളെ ജയിലഴികള്‍ക്കുള്ളിലാക്കുന്നു. നിത്യവൃത്തിക്കായി പോലും പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന ഇവരില്‍ പലരും പിഴയടയ്ക്കാനാകാതെ ജയിലുകളില്‍ തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നു. ഇത്തരം മനുഷ്യരെ ജയില്‍ മോചിതരാക്കി ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഫിറോസ് എന്ന ഇന്ത്യന്‍ വ്യാപാരി.

Desert

മുംബൈക്കാരനായ ഫിറോസ് 1989 ലാണ് യുഎഇ യിലെത്തുന്നത്. സ്വര്‍ണ വ്യാപാരിയായ ഈ മനുഷ്യസ്‌നേഹി 3,700 തടവുകാരെയാണ് മോചിപ്പിക്കാന്‍ സഹായിച്ചത്. ഈ വര്‍ഷം(2013) ഇത് വരെ 500പേരെ ജയില്‍ മോചിതരാക്കി. കോടിക്കണക്കിന് രൂപയാണ് ഇയാള്‍ പ്രവാസികളെ ജയില്‍ മോചിതരാക്കുന്നതിന് വേണ്ടി ചെലവാക്കിയത്.

ഇന്ത്യക്കാരെ മാത്രമല്ല അദ്ദേഹം സഹായിച്ചത്. ബംഗ്ളാദേശുകാര്‍, പാകിസ്താനികള്‍, മലേഷ്യക്കാര്‍, ഫിലിപ്പീന്‍സുകാര്‍, ഇന്തോനേഷ്യക്കാര്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് അദ്ദേഹം രക്ഷപ്പെടുത്തിയത്. ചെക്കു കേസുകള്‍, വായ്പ്പ അടയ്ക്കാത്തവര്‍, വിദ്യാഭ്യാസ വായ്പ അടയ്ക്കാന്‍ കഴിയാത്തവര്‍, എന്നിവരയെയെല്ലാം അദ്ദേഹം ജയില്‍ മോചിതരാക്കാന്‍ശ്രമിച്ചിട്ടുണ്ട്. കൊലപാതക കേസുകള്‍ , മയക്കുമരുന്ന്, ബലാത്സംഗം എന്നിവയില്‍ തടവ് അനുഭവിക്കുന്നവരുടെ മോചനത്തിനും ശ്രമിച്ചിട്ടുണ്ട്.

തടവുകാരെല്ലാം ക്രമിനലുകള്‍ അല്ലെന്നും സാഹചര്യങ്ങള്‍ അവരെ കുറ്റവാളികള്‍ ആക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അവരെ സഹായിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. അറിയാത്ത നാട്ടില്‍ ഒറ്റപ്പെട്ട് പോകുന്ന പ്രവാസികള്‍ക്ക് ഫിറോസിനെപ്പോലുള്ള മനുഷ്യര്‍ ദൈവ തുല്യരാണ്.

English summary
Firoz G Merchant, owner of a jewellery company, has already secured the release of about 3,700 prisoners since 2011, including 500 this year - spending an estimated Rs. 6 crore and plans to pay off the debts of another 1,000 inmates later this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X