കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമുസ്ലിങ്ങള്‍ക്ക് നോന്പെടുക്കാനുള്ള അവസരം ജൂലൈ 27

  • By Meera Balan
Google Oneindia Malayalam News

ദുബായ്: രാജ്യത്തുടനീളമുള്ള അമുസ്ലിങ്ങള്‍ക്കും റംസാന്റെയും നോമ്പിന്റെയും പ്രാധാന്യത്തെയും വിശുദ്ധിയേയും കുറിച്ച് മനസിലാക്കുന്നതിന് അവസരമൊരുങ്ങുന്നു. ജൂലൈ 27 ന് രാജ്യവ്യാപകമായി സംഘടിപ്പിയ്ക്കുന്ന ' ഒരു ദിവസ നോമ്പ് '( ഫാസ്റ്റ് ഫോര്‍ എ ഡേ) പരിപാടിയാലാണ് അമുസ്ലിങ്ങള്‍ക്കും നോമ്പ് എടുക്കാനുള്ള അവസരം ലഭിയ്ക്കുന്നത്. റമദാന്‍ ഇന്‍ ദുബായ് എന്ന പരിപാടിയുടെ ഭാഗമായി ദുബായ് ഫെസ്റ്റിവല്‍ ആന്റ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്‌മെന്റെ് (DFRE) ആണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്.

Ramzan

ഇതിന് മുന്നോടിയായി സോഷ്യല്‍ മീഡിയകളിലൂടെ ക്യാംപയിനും നടത്തുന്നുണ്ട്. ഇത് വരെയും നോമ്പ് എടുത്തിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ് ക്യംപയിന്‍. ജൂലൈ 27 ലെ നോമ്പിനായി എങ്ങനെ തയ്യാറെടുക്കണമെന്ന് ക്യാപയിന്‍ ജനങ്ങളെ ബോധവത്ക്കരിയ്ക്കുന്നു. ചെഘിയ ടിപ്‌സുകള്‍, ഭക്ഷണ രീതിയെപ്പറ്റിയുള്ള കാര്യങ്ങള്‍ എന്നിവ ക്യാംപയിനില്‍ ഉള്‍പ്പെടും.

ജൂലൈ 27 ന് പരിപാടിയുടെ ഭാഗമായി ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നുണ്ട്.ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹുള്ളവര്‍ 04 445 5633 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. എല്ലാ മതങ്ങളില്‍ ഉള്ളവര്‍ക്കുമായി നോമ്പ് എടുക്കാനുള്ള അവസരം നല്‍കുന്നതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 19 മത്തെ നോമ്പിനും ഇഫ്താര്‍ സംഘടിപ്പിയ്ക്കുന്നുണ്ട്. ഇഫ്താര്‍ വിരുന്നിനായി ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്റര്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവിടങ്ങളില്‍ എത്തണം.

English summary
Non-Muslims across the UAE are being invited to ‘Fast for a Day’ on July 27 in a bid to bridge the cultural gap between communities living in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X