പെട്രോള്‍ ബങ്കില്‍ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിയ്ക്കാം

ബാങ്കുകള്‍ അധിക ചാര്‍ജ്ജ് ഈടാക്കുന്നതിനെത്തുടര്‍ന്ന് 2007 ല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണം അടയ്ക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ വീണ്ടും പദ്ധതി പുനരാവിഷ്‌കരിയ്ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ക്ക് ഞായറാഴ്ചമുതല്‍ പെട്രോള്‍ വാങ്ങുന്നതിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരും പുതിയ തീരുമാനത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിയ്ക്കുന്നത് . അത്യവശ്യഘട്ടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടയ്ക്കുന്നതാണ് ഏറെ സൗകര്യപ്രദമെന്ന് യാത്രക്കാര്‍ പറയുന്നു. 33 രൂപ ചാര്‍ജ്ജ് ഈടാക്കുന്നത് ഒരു പ്രശ്‌നമല്ലെന്നും വേറൊരു ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്ന് പണം എടുക്കുമ്പോഴും ഇത്തരത്തില്‍ ചാര്‍ജ്ജ് ചെയ്യപ്പെടാറുണ്ടെന്നും അത് പ്രശ്‌നമല്ലെന്നുമാണ് പൊതുജനങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications