കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളേ കൈയ്യിലെ കാശ് പോകാതെ നോന്പ് കാലം അടിപൊളിയാക്കാം, എങ്ങനെയെന്നോ?

  • By അബാല്‍ ദിയാന
Google Oneindia Malayalam News

ദുബായ്: ആദ്യമായി യുഎഇയില്‍ എത്തുന്ന പ്രവാസികള്‍ക്ക് നോമ്പ് കാലം ഏറൈ കൗതുകങ്ങളാണ് സമ്മാനിയ്ക്കുന്നത്. നാട്ടിലെ നോമ്പുകാലവും ഗള്‍ഫിലെ നോമ്പ് കാലവും തമ്മില്‍ പല വ്യത്യാസങ്ങളും ഉണ്ട്. ആദ്യമായി എത്തുന്നവര്‍ ഈ വ്യത്യാസങ്ങള്‍ അനുഭവിച്ച് തന്നെ അറിയണം.

നോമ്പ് തുറയൊക്കെ കഴിഞ്ഞാല്‍ മുറിയ്ക്കുള്ളില്‍ ഒതുങ്ങിക്കൂടാതെ ചുറ്റിക്കറങ്ങാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ നോമ്പ് കാലത്ത് നിങ്ങള്‍ സന്ദര്‍ശിയ്‌ക്കേണ്ട ചില സ്ഥലങ്ങളുണ്ട്. റംസാന്‍ മാര്‍ക്കറ്റുകള്‍ തന്നെ. റംസാന്‍ മാസം തുടങ്ങുന്നതോടെ യുഎഇയിലെ റംസാന്‍ വിപണികളും സജീവമാകും.

വളരെ വിലക്കുറവില്‍ മികച്ച ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ലഭിയ്്ക്കുന്ന ചില വിപണികളുണ്ട്. കുടുംബത്തോടൊപ്പം ചുറ്റിക്കറങ്ങാന്‍ ഇനി ഈ വിപണികളിയേക്കും പോകാം. യുഎഇയിലെ കണ്ടിരിയ്‌ക്കേണ്ട എട്ട് റംസാന്‍ ഷോപ്പിംഗ് മാര്‍ക്കറ്റുകള്‍ കാണൂ...

 റംസാന്‍ ആന്റ് ഈദ് ഷോ 2016

റംസാന്‍ ആന്റ് ഈദ് ഷോ 2016

റംസാന്‍, ഈദ് തുടങ്ങിയവയ്ക്ക് മുന്നോടിയായി സംഘടിയ്ക്കുന്ന ഷോ്പ്പിംഗ് മാര്‍ക്കറ്റ്, വസ്ത്രങ്ങള്‍, ഗിഫ്റ്റുകള്‍, ഫാന്‍സി ഐറ്റംസ്, വീട്ടുപകരണങ്ങള്‍, അറഭിക് ഭക്ഷണ സാധനങ്ങള്‍ എന്നിവയൊക്കെ ഇവിടെ നിന്നും വാങ്ങാം. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് ഈ ഷോപ്പിംഗ് മാര്‍ക്കറ്റുള്ളത്. ജൂണ്‍ 5 മുതല്‍ ജൂലൈ 5 വരെ പ്രവര്‍ത്തിയ്ക്കും. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് പ്രവര്‍ത്തന സമയം.

 റംസാന്‍ നൈറ്റ് മാര്‍ക്കറ്റ് -ദുബായ്

റംസാന്‍ നൈറ്റ് മാര്‍ക്കറ്റ് -ദുബായ്

പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന വ്യാപാര മേളയാണ്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിയ്ക്കുന്ന മേള ജൂണ്‍ 23 മുതല്‍ ജൂലൈ 2 വരെയാണ്. റംസാന് തൊട്ട് മുമ്പ് മികച്ച ഷോപ്പിംഗ് നടത്തണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ത്ത് എവിടെയെത്താം. അഞ്ച് ദിര്‍ഹമാണ് പ്രവേശന ഫീസ്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. രാത്രി 8 മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് പ്രവര്‍ത്തന സമയം

റംസാന്‍ വില്ലേജ്, ഷാര്‍ജ

റംസാന്‍ വില്ലേജ്, ഷാര്‍ജ

ഒരു ഷോപ്പിംഗ് വില്ലേജ് തന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ റംസാന്‍ വില്ലേജ്. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്നും മാറാം. ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് റംസാന്‍ വില്ലേജ്. ജൂണ്‍ 16 മുതല്‍ ജൂലൈ 7 വരെയാണ് പ്രവര്‍ത്തിയ്ക്കുന്നത്. രാത്രി ഏഴ് മണി മുതല്‍ റംസാന്‍ വില്ലേജ് തുറക്കും

റ്റൂസ്‌ഡേ ഷോപ്പിംഗ് അറ്റ് റിഫോം ദുബായ്

റ്റൂസ്‌ഡേ ഷോപ്പിംഗ് അറ്റ് റിഫോം ദുബായ്

എല്ലാത്തരം ഉത്പ്പന്നങ്ങളും ഇവിടെ വിറ്റഴിയ്ക്കും. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന മാര്‍ക്കറ്റ് കൂടിയാണ്. ഉച്ചയ്ക്ക ഒരു മണിമുതല്‍ അഞ്ച മണിവരെ പ്രവേശനം സൗജന്യമാണ്

റംസാന്‍ മാര്‍ക്കറ്റ് ദുബായ്

റംസാന്‍ മാര്‍ക്കറ്റ് ദുബായ്

ജൂവല്ലറി, ഫാഷന്‍, വീട്ടുപകരണങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയിലൊക്കെ താത്പര്യമുള്ളവരാണെങ്കില്‍ നോമ്പുകാലത്ത് ദുബായിലെ ഈ റംസാന്‍ മാര്‍ക്കറ്റ് നിങ്ങള്‍ക്ക് സന്ദര്‍ശിയ്ക്കാം. ഷെയ്ഖ് സയീദ് റോയിലെ ദൂസിത് താനി ഹോട്ടലിലാണ് മാര്‍ക്കറ്റ് സംഘടിപ്പിയ്ക്കുന്നത്. ജൂണ്‍ 16 നും 17നുമാണ് ഈ പ്രത്യേക റംസാന്‍ മാര്‍ക്കറ്റ് പ്രവൃത്തിയ്ക്കുക. വൈകിട്ട് നാല് മണി മുതല്‍ രാത്രി 12 മണി വരെയാണ് പ്രവര്‍ത്തനം.

രംഗ്ചാ ഈദ് ബസാര്‍ -ദുബായ്

രംഗ്ചാ ഈദ് ബസാര്‍ -ദുബായ്

രണ്ട് ദിവസം മാത്രമാണ് ഈ മാര്‍ക്കറ്റ് പ്രവര്‍ത്തിയ്ക്കുക. ആയിരക്കണക്കിന് തുണിത്തരങ്ങള്‍, ജൂവല്ലറി, ഷൂ, ഹാന്‍ഡ് ബാഗ്‌സ്, കരകൗശല വസ്തുക്കള്‍, വെസ്റ്റേണ്‍ വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, ഫുഡ് കോര്‍ട്ട് എന്നിവയാണ് മേളയിലുള്ളത്. ബര്‍ദുബായിലെ ഗ്രാന്‍ഡ് എക്‌സല്‍സിയര്‍ ഹോട്ടലിലാണ് മാര്‍ക്കറ്റ് പ്രവൃത്തിയ്ക്കുക. വൈകിട്ട് നാല് മണി മുതല്‍ രാത്രി 12 മണിവരെയാണ് പ്രവര്‍ത്തന സമയം

റംസാന്‍ കാരവാന്‍-അബുദാബി

റംസാന്‍ കാരവാന്‍-അബുദാബി

രണ്ട് വെള്ളിയാഴ്ചകളില്‍ (ജൂണ്‍ 24) (ജൂലൈ 1) മാത്രമാണ് റംസാന്‍ കാരവാന്‍ മാര്‍ക്കറ്റ് തുറക്കുന്നത്. ജൂണ്‍ 24 ന് അബുദാബിയിലെ ഈസ്റ്റേണ്‍ മാന്‍ഗ്രോവ്‌സ് ഹോട്ടല്‍ ആന്റ് സ്പായിലും ജൂലൈ ഒന്നിന് സൂല്‍ അല്‍ ഖര്‍യാത്ത് അല്‍ ബേരിയിലുമാണ് മാര്‍ക്കറ്റ് തുറക്കുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് പ്രവര്‍ത്തനം. പ്രവേശനം സൗജന്യമാണ്. യുഎഇയിലെ തന്നെ സംരഭകരാണ് മേളയില്‍ അണിനിരക്കുന്നത്. കാരിക്കേച്ചറിസ്റ്റ്, ഹെന്ന ആര്‍ട്ട്്, ഫുഡ് സ്റ്റാള്‍സ് എന്നിവയുടെ പ്രദര്‍ശവലും വിപണനും നടക്കും

വാഭി ബസാര്‍-ദുബായ്

വാഭി ബസാര്‍-ദുബായ്

വണ്‍ സ്റ്റോപ് ഫോര്‍ എവരിതിംഗ് എന്നാണ് വാഫി ബസാറിനെ ഒറ്റവാചകത്തില്‍ വിശേഷിപ്പിയ്ക്കുന്നച്.. 40 ഓളം പ്രത്യേക മാര്‍ക്കറ്റുകള്‍ സജ്ജീകരിച്ച ഇവിടെ നിന്നും തുണിത്തരങ്ങള്‍ മുതല്‍ കൗരകൗശല വസ്തുക്കള്‍ തുടങ്ങി എന്തും വാങ്ങാം. ജൂണ്‍ 18 മുതല്‍ ജൂലൈ 5 വരെയാണ് ഇവ പ്രവൃത്തിയ്ക്കുന്നത്. അഞ്ച് മണി മുതല്‍ രാത്രി 11 മണി വരെ പ്രവൃത്തിയ്ക്കും.

English summary
8 best shopping markets across the UAE: Ramadan 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X