കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പരിക്കേറ്റ സൈനികരില്‍ അബുദാബി രാജകുടുംബാംഗവും

  • By Desk
Google Oneindia Malayalam News

അബുദാബി: കഴിഞ്ഞ ദിവസം യമനില്‍ വച്ച് യു.എ.ഇ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് പരിക്കേറ്റ മൂന്ന് പട്ടാളക്കാരില്‍ ഒരാള്‍ അബൂദബി രാജകുടുംബാംഗം ശെയ്ഖ് സായിദ് ബിന്‍ ഹമദാന്‍ ആണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് യു.എ.ഇ സൈനികര്‍ ശനിയാഴ്ച നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ് ഔദ്യോഗിക ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ രാജകുടുംബാംഗവും സഹപ്രവര്‍ത്തകരും വേഗത്തില്‍ സുഖം പ്രാപിക്കട്ടേ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

yemen

യമനിലെ ശബ്‌വ ഗവര്‍ണേറ്റിലായിരുന്നു നാല് യു.എ.ഇ സൈനികരുടെ മരണത്തിനും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ കോപ്റ്റര്‍ അപകടം.

കോപ്റ്ററിന്റെ കാപ്റ്റന്‍ അഹ്മദ് ഖലീഫ അല്‍ ബലൂശി, ഫസ്റ്റ് ലഫ്റ്റനന്റ് പൈലറ്റ് ജാസിം സാലിഹ് അല്‍ സാബി, വാറണ്ട് ഓഫീസര്‍മാരായ മുഹമ്മദ് സഈദ് അല്‍ ഹസനി, സാമിര്‍ മുഹമ്മദ് മുറാദ് അബൂബക്കര്‍ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടവര്‍. യമനില്‍ സൈനിക നടപടിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെ സാങ്കേതികത്തകരാര്‍ മൂലം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് സായുധസേനാ ജനറല്‍ കമാന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അല്‍ ഐന്‍, അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് കൊല്ലപ്പെട്ട നാല് സൈനികരുടെ മൃതദേഹം മറവ് ചെയ്തത്.

English summary
A member of the Abu Dhabi royal family was among three soldiers injured by a helicopter crash in Yemen. The crash had resulted in the martyrdom of four Emirati soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X