റമദാന്‍: ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങളുമായി എയര്‍ ഇന്ത്യ

Subscribe to Oneindia Malayalam

ദോഹ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് അവധിയാഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി കേരളത്തിലേക്ക് കൂടുതല്‍ യാത്രാ വിമാനങ്ങള്‍ അനുവദിക്കും. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അനുവദിച്ചത്. ഖത്തര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് യുഎഇ വഴി ഇന്ത്യയിലേക്കുള്ള യാത്ര കൂടുതല്‍ പ്രവാസികളും റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദോഹയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്.

ഖത്തര്‍ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്ത് അധിക വിമാനങ്ങള്‍ അനുവദിക്കണമെന്ന് ഗള്‍ഫിലെ പ്രവാസി അസോസിയേഷന്‍ പ്രതിനിധികള്‍ ഇന്ത്യന്‍ സ്ഥാനപതി പയു കുമരനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 186 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനങ്ങളാണ് കൂടുതലായി അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ജൂലൈ 8 വരെയാണ് അധികമായി അനുവദിച്ചിരിക്കുന്ന വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുക.

ഐസിസ് തകര്‍ത്തത് 800 വർഷം പഴക്കമുള്ള മുസ്ലിം പള്ളി!! പഴി ചാരി ഐസിസും യുഎസും

 ad222018594trump-dancing-00-22-1498113589.jpg -Properties

ഇന്ത്യയിലെ 6 ലക്ഷം വരുന്ന പ്രവാസികളില്‍ 3 ലക്ഷവും മലയാളികളാണ്. അതു കൊണ്ടു തന്നെ കൂടുതല്‍ വിമാനങ്ങളനുവദിക്കാനുള്ള തീരുമാനം ഏറ്റവുമധികം ഗുണം ചെയ്യുന്നതും മലയാളികള്‍ക്കായിരിക്കും.

English summary
Air India comes up with additional flights to India during Eid-ul-Fitr holidays
Please Wait while comments are loading...