കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പരാതി പറയേണ്ട, ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് എയര്‍ഇന്ത്യ വിമാനം നവംബര്‍ ഒന്ന് മുതല്‍

Google Oneindia Malayalam News

ജിദ്ദ: കരിപ്പൂര്‍ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതില്‍ പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് വിമാനയാത്ര അത്ര സുഖകരമല്ലായിരുന്നു. പല സര്‍വീസുകളും മുടങ്ങുന്ന അവസ്ഥയായിരുന്നു. അതിനാല്‍ തന്നെ കൃത്യ സമയത്ത് ജോലിസ്ഥലത്തേയ്ക്ക് എത്താന്‍ പോലും പലരും പ്രയാസം അനുഭവിച്ചിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു കാര്യം എയര്‍ഇന്ത്യ ചെയ്യാനൊരുങ്ങുകയാണ്.

വിമാന സര്‍വീസ് മുടങ്ങിയതിനാല്‍ പ്രയാസമനുഭവിയ്ക്കുന്ന ജിദ്ദ പ്രവാസികള്‍ക്ക് ഇനി അധികനാള്‍ ബുദ്ധിമുട്ടേണ്ടയ നവംബര്‍ ഒന്നുമുതല്‍ ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ മുംബൈ വഴി കോഴിക്കോട്ടേയ്ക്ക് എയര്‍ ഇന്ത്യ എ 320 വിമാനങ്ങളുപയോഗിച്ച് സര്‍വീസ് തുടങ്ങുന്നു.

Air India

ജിദ്ദയില്‍ നിന്ന് രാത്രി 9.15 ന് പുറപ്പെടുന്ന വിമാനം രാവിലെ 4.20 ന് മുംബൈയില്‍ എത്തിച്ചേരും. അവിടെ നിന്ന് രാവിലെ 6.25 ന് പുറപ്പെടുന്ന വിമാനം 8.45ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്ന് രാവിലെ 9.25ന് പുറപ്പെടുന്ന ജിദ്ദ വിമാനം 11.25 ന് മുംബൈയില്‍ ഇറങ്ങും. അവിടെ നിന്ന് വൈകിട്ട് 4.50 ന് പുറപ്പെട്ട് 7.45 ന് ജിദ്ദയില്‍ എത്തും. എമിഗ്രേഷന്‍, കംസ്റ്റംസ് ക്ളിയറന്‍സും മറ്റും കോഴിക്കോട് വിമാനത്താവളത്തിലായിരിയ്ക്കുമെന്ന് എയര്‍ ഇന്ത്യയില്‍ നിന്നും ട്രാവല്‍ ഏജന്‍സികള്‍ക്ക വിവരം ലഭിച്ചു.

English summary
Air India to launch Jeddah service from Kozhikode Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X