കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യയുടെ ആദ്യ ഡ്രീംലൈനര്‍ ദുബായില്‍ പറന്നിറങ്ങി;അതിഗംഭീര സ്വീകരണവുമായി ദുബായ് എയര്‍പോര്‍ട്ട്

വിമാനത്തിന് ദുബായ് എയര്‍പോര്‍ട്ടില്‍ അതിഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.

  • By Afeef Musthafa
Google Oneindia Malayalam News

ദുബായ്: എയര്‍ ഇന്ത്യയുടെ രാജകുമാരന്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങി. എയര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ഡ്രീംലൈനര്‍ വിമാനത്തിന് അതിഗംഭീര സ്വീകരണം നല്‍കി ദുബായ് എയര്‍പോര്‍ട്ട് അധികൃതരും സംഭവം ആഘോഷമാക്കി. കൊച്ചിയില്‍ നിന്നുമുള്ള ദുബാഎയര്‍ഇന്ത്യ 787 ഡ്രീംലൈനര്‍ ബോയിങ് വിമാനമാണ് ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്.

വിമാനത്തിന്റെ ആദ്യ സര്‍വ്വീസ് ദുബായ് എയര്‍പോര്‍ട്ട് അധികൃതരും ആഘോഷമാക്കി മാറ്റുകയും ചെയ്തു. റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന് നേരെ രണ്ട് ഫയര്‍ എഞ്ചിനുകളില്‍ നിന്നും വെള്ളം ചീറ്റിയാണ് ദുബായ് എയര്‍പോര്‍ട്ട് സ്വാഗതമോതിയത്. എയര്‍ഇന്ത്യയുടെ ഡ്രീംലൈനര്‍ ശ്രേണിയില്‍പ്പെട്ട ഏറ്റവും പുതിയ വിമാനമാണിത്.

airindia

നേരത്തെ, ബോയിങ് 787-800 വിമാനം ദില്ലിയില്‍ നിന്നും ദുബായിലേക്ക് സര്‍വ്വീസ് ആരംഭിച്ചിരുന്നു. പുതിയ 787 ഡ്രീംലൈനര്‍ സര്‍വ്വീസ് കൂടി ആരംഭിച്ചതോടെ പ്രവാസികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനാകുമെന്നാണ് എയര്‍ഇന്ത്യ കരുതുന്നത്. കൊച്ചിയില്‍ നിന്നുള്ള പുതിയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ഒട്ടേറെ ആനുകൂല്യങ്ങളും എയര്‍ഇന്ത്യ നല്‍കുന്നുണ്ട്.

English summary
Air India's first Dreamliner landed in Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X