കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്ര നിരക്ക് കൂട്ടി,പ്രവാസികള്‍ ദുരിതത്തില്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ഗള്‍ഫില്‍ മധ്യവേനല്‍ അവധിക്കാലം അടുത്തതോടെ അവസരം മുതലെടുത്ത് വിമാനക്കമ്പനികള്‍ കേരളത്തിലേയ്ക്കുളള യാത്രനിരക്ക് കുത്തനെ കൂട്ടി. നിരക്ക് കൂട്ടിയത് മാത്രമല്ല ചില വിമാനങ്ങളുടെ ടിക്കറ്റ് പോലും കിട്ടാനില്ല. നിരക്ക് വര്‍ദ്ധന പഴയപടി ആവര്‍ത്തിച്ചതോടെ പ്രവാസികളുടെ യാത്രാദുരിതം തുടര്‍ക്കഥയാവുകയാണ്.

ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ടിക്കറ്റ് നിരക്കുകളിലാണ് വര്‍ധനവ്. മധ്യവേനലവധി, റംസാന്‍, ഓണം എന്നിങ്ങനെ പ്രവാസികള്‍ നാട്ടിലേയ്‌ക്കെത്തുന്ന അവസരത്തില്‍ തന്നെ നിരക്ക് വര്‍ധിപ്പിച്ച് ലാഭം കൊയ്യാനൊരുങ്ങുകയാണ് കമ്പനികള്‍.മൂന്ന് കുട്ടികളും മാതാപിതാക്കളും ഉള്‍പ്പടെ അഞ്ചംഗം കുടുംബത്തിന് ദുബായില്‍ നിന്ന് കൊച്ചിയില്‍ പോയി വരണമെങ്കില്‍ രണ്ടരലക്ഷത്തോളം രൂപയാണ് ചെലവ്. ടിക്കറ്റ് ചാര്‍ജ്ജിന് മാത്രമാണ് ഈ തുക ചെലവാകുന്നതെന്ന് ഓര്‍ക്കണം.

Plane

എയര്‍ ഇന്ത്യ എക്‌സപ്രസിലും എമിറേറ്റ്‌സ് എയര്‍ലൈനിലും ടിക്കറ്റുകള്‍ കിട്ടാനില്ല. ഗള്‍ഫ് സെക്ടറിലെ വിമാനക്കമ്പനികളുടെ എണ്ണം കൂടിയപ്പോള്‍ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വിമാന സര്‍വീസുകളുടെ എണ്ണം കൂടിയതോടൊപ്പം തന്നെ നിരക്കും വര്‍ധിപ്പിയ്ക്കുകയാണ് ചെയ്തത്.

English summary
Air Ticket price to Gulf Countries hiked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X