കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അൽ മുറത്തൽ ഖുർആൻ പാരായണ മത്സരം ശ്രദ്ധേയമായി മൊറോക്കോയിൽ നിന്നുള്ള സഹ്ദ് സ്വാലിഹ് മൽസരത്തിന്റെ ആദ്യ സീസണിൽ ഒന്നാം സ്ഥാനം നേടി

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: രാജ്യത്തെ പ്രമുഖ അറബിക് ടെലിവിഷൻ ചാനലായ സമാദുബൈയും,നൂർ ദുബായ് റോഡിയോയും കൂടി ചേർന്ന് സംയുക്ത മായി സംഘടിപ്പിച്ച അൽമുറത്തൽ ഖുർആൻ പാരായണം മൽസരം ഏറെ ശ്രദ്ധേയമായി. റമദാൻ ഒന്ന് മുതൽ തുടങ്ങിയ മത്സരത്തിന്റെ ആദ്യ സീസണ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. മൊറോക്കോയിൽ നിന്നുള്ള മത്സരാർത്ഥി ഹാഫിള് സഹദ് സ്വാലിഹ് അശ് വിത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി .ലോക പ്രസിദ്ധ ഖുർആൻ റീഡർ ശൈഖ് മശ്ഹരി ബിൻ റാഷിദ് അൽ ഫലാസി പ്രധാന വിധികാർത്താവായി വന്ന അൽ മുറത്തലിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 അധികം മത്സരാർത്ഥികളാണ് പങ്കെടുത്തത്. വൈവിധ്യമാർന്ന ഖുർആന്റെ പാരായണത്തിന്റെ മനോഹരമായ ഈണങ്ങൾ സമ്മാനിച്ച അൽ മുറത്തൽ വിശ്വാസികൾക്കിടയിൽ ഖുർആനിന്റെ ആത്മീയ ചൈതന്യം പകർനാണ് കഴിഞ്ഞ ദിവസം സമാപിച്ചത്.

വിജ്ഞാനത്തിന്റെയും ബൗദ്ധികസമ്പന്ന പരിപാടികളുടെയും നിർമാണവും അതിന്റെ അവതരണങ്ങളുമായി വൈവിധ്യമാർന്ന രീതിയിലാണ് ഞങ്ങൾ പരിപാടികൾ സംഘടിപ്പിക്കുന്നത്. ആത്മീയതമായ ഒരുമിക്കലും സത്യസന്ധമാമൽസര പ്രവർണയും മുന്നോട്ട് വെച്ചാണ് അൽ മുറത്തൽ ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചതെന്ന് അഹമ്മദ് സയീദ് അൽ മൻസൂറി എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് റോഡിയോ ആൻഡ് ടെലിവിഷൻ സെക്ടർ ദുബൈ മീഡിയ ( ഡിഎംഐ) പറഞ്ഞു. ഇത് ആദ്യമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മികച്ച മത്സരാർത്ഥികളെ അണിനിരത്തി വലിയ രീതിയിലുള്ള മത്സരം ഇവർ സംഘടിപ്പിക്കുന്നത്. പരിപാടിക്ക് മാസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള പ്രചരണങ്ങൾ രാജ്യത്തെ സ്വദേശികൾക്കിടയിൽ വലിയ രീതിലാണ് നടന്നത്. അൽ മുറത്തൽ സമാ ദുബൈ ടെലിവിഷനിൽ എന്നും വൈകിട്ട് 4 മുതലായിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത് .

fullsizerender2

അത് പോലെ തന്നെ രാവിലെ 7.10 ന് നൂർ ദുബായ് റോഡിയോയിലും ഇത് പ്രക്ഷേപണം ചെയ്തിരുന്നു. മാത്രവുമല്ല വിവിധ സമയങ്ങളിൽ ഇതിന്റെ പുനപ്രക്ഷേപണം ഉണ്ടായിരുന്നു. ശൈഖ് മശ്ഹരി ബിൻ റാഷിദ് അൽ ഫലാസിയ്ക്ക് ഒപ്പം ഖുബാ മസ്ജിദ് ഇമാമും ഇസ്‌ലാമിക് പണ്ഡിതനുമായ ശൈഖ് സ്വാലിഹ് ബിൻ അവദും ,യു എ ഇ -യിലെ ഇസ്‌ലാമിക ഗായകനും ഖുർആൻ റീഡറുമായ ഒസാമ അൽ സഫി എന്നിവരായിരുന്നു മറ്റു വിധികാർത്താകൾ. യു എ ഇ. യിലെ അറിയപ്പെടുന്ന അറബിക് മാധ്യമപ്രവർത്തകനും. അവതാരകനുമായ അയൂബ് യൂസഫായിരുന്നു പരിപാടിയുടെ അവതാരകൻ. മത്സരത്തിൽ വിജയികളായവർക്ക് മികച്ച സമ്മാനങ്ങളാണ് ലഭിച്ചത്.

English summary
AL murathal Quran recitation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X