കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്ല്യരാണെന്നു സൗദി രാജാവ് വീണ്ടും തെളിയിച്ചു

Google Oneindia Malayalam News

സൗദി: നിയമത്തിനു മുന്നില്‍ എല്ലാവരും തുല്ല്യരാണെന്നു സൗദി രാജാവ് സല്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് വീണ്ടും തെളിയിച്ചു. ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമ പ്രവര്‍ത്തകനെ വംശീയമായി അധിക്ഷേപിച്ചതിനു പ്രിന്‍സ് മംദൂഹ് ബിന്‍ അബ്ദുറഹ്മാനെതിരെ നടപടി സ്വീകരിക്കാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ അദ്‌നാന്‍ ജസ്തീനിയെയാണു പ്രിന്‍സ് മംദൂഹ് സൗദി സ്‌പോര്‍ട്‌സ് ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെ വംശീയമായി അധിക്ഷേപിച്ചത്. ചര്‍ച്ചയില്‍ സൗദിയിലെ ഫുട്‌ബോളിന്റെ തകര്‍ച്ചയെ കുറിച്ച് അദ്‌നാന്‍ സംസാരിച്ചത് പ്രിന്‍സ് മംദൂഹിനെ ചൊടിപ്പിക്കുകയായിരുന്നു. അദ്‌നാന്‍ സൗദിയല്ലെന്നും സൗദി ഫുട്‌ബോളിനെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും കടല്‍ വഴി വന്നയാളാണെന്നുമായിരുന്നു പ്രിന്‍സ് മംദൂഹ് ആക്ഷേപിച്ചത്.

mmduh

സംഭവത്തെ തുടര്‍ന്ന് പ്രിന്‍സ് മംദൂഹ് സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഒരു പദവിയും വഹിക്കരുതെന്നും പത്രങ്ങളിലും ടി.വി ചാനലുകളിലുമുള്‍പ്പടെ ഒരു മാധ്യമത്തിലും എഴുതുകയോ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും രാജാവ് ഉത്തരവിടുകയായിരുന്നു. പ്രിന്‍സ് മംദൂഹിനെതിരെ പോലീസ് നടപടികള്‍ സ്വീകരിക്കാനും രാജാവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
All are equal infront of the law proven by Saudi king
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X