അബുദാബി ടോയ്‌ലറ്റില്‍ അക്രമത്തിന് ഇരയായ സ്ത്രീ കൊല്ലപ്പെട്ടു

അബുദാബി: ടോയ്‌ലറ്റിലും സ്ത്രീകള്‍ക്ക് സുരക്ഷിതം ഇല്ല. അബുദാബിയിലെ പബ്ലിക് ടോയ്‌ലറ്റില്‍ സ്ത്രീ കൊല്ലപ്പെട്ടു. മുപ്പത്തി ഏഴ് വയസ്സുള്ള സ്‌കൂള്‍ ടീച്ചര്‍ ആണ് സ്ത്രീയുടെ മര്‍ദ്ദനം ഏറ്റ് മരിച്ചത്. അബുദാബിയിലെ അല്‍ റീമ് ഐലന്റ് ഷോപ്പിങ് മാളിലെ ടോയ്‌ലറ്റില്‍ തിങ്കളാഴ്ച ആണ് സംഭവം നടക്കുന്നത്. മുസ്ലീമിന്റെ പര്‍ദ്ദ ധരിച്ച് വന്ന സ്ത്രീ ആക്രമിക്കുക ആയിരുന്നു.

ഗുരുതരമായി പരിക്ക് ഏറ്റ സ്ത്രീയെ അബുദാബിയിലെ ഷൈഖ് ഖാലിഫ മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുക ആയിരുന്നു. പ്രതിയെ പിടികൂടുന്നതിനായി അബുദാബി പോലീസ് ഉര്‍ജിത തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഹിച്ച ആയുധം പോലീസ് കണ്ടെടുത്തതായി പോലീസ് മേധാവി ഡോ.റാഷിദ് മുഹമ്മദ് പറഞ്ഞു.

toilet

കൊല്ലപെട്ട യുവതി വിവാഹ മോചനം നേടിയ സ്ത്രീയാണ്. അവര്‍ക്ക് 11 വയസുള്ള ഇരട്ട കുട്ടികള്‍ ഉണ്ട്. അക്രമണം കണക്കിലെടുത്ത് കുട്ടികള്‍ പോലീസ് സംരക്ഷണത്തില്‍ ആയിരുന്നു. കുട്ടിയുടെ പിതാവിന് പോലീസില്‍ നിന്നും കുട്ടിയെ സ്വീകരിക്കാം എന്നും പോലീസ് പറഞ്ഞു.

പൊതുജനങ്ങള്‍ക്കു അക്രമിയെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കില്‍ പോലിസിനെ അറിയിക്കണം എന്നും 8002626 എന്ന നമ്പരിലേയ്ക്ക് ബന്ധപ്പെടാം എന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+