ഫിലിപ്പിനോ യുവതിയുടെ മൃതദേഹം ഫ്രീസറില്‍; കുവൈത്ത് ഫ്‌ളാറ്റില്‍ കൊല നടന്നത് ഒരു വര്‍ഷം മുമ്പ്!

  • Posted By: SALMA MUHAMMAD HARIS ABDUL SALAM
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: കുവൈത്തിലെ പൂട്ടിയിട്ട അപാര്‍ട്ട്‌മെന്റില്‍ ഫിലിപ്പിനോ വീട്ടുജോലിക്കാരിയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. ഒരു വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുകയായിരുന്ന ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനു മുന്‍പ് ഇവിടെ താമസിച്ചിരുന്ന ലബനീസ് പൗരനും സിറിയക്കാരിയായ ഭാര്യയുമാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 2016 നവംബറില്‍ മുന്നറിയിപ്പില്ലാതെ ഇവര്‍ അപ്പാര്‍ട്ട്‌മെന്റ് ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് ഇവര്‍ നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലിസ് നിഗമനം.

മൃതദേഹത്തില്‍ പീഡനത്തിന്റെ പാടുകള്‍ കണ്ടെത്തിയതായി പോലിസ് അറിയിച്ചു. ഭാര്യയും ഭര്‍ത്താവും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നതായും പോലിസ് പറഞ്ഞു. ഇവര്‍ കുവൈത്ത് വിട്ടശേഷവും കെട്ടിടം അടഞ്ഞു കിടക്കുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി വാടക ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതി ഉത്തരവുമായെത്തിയ ഉടമസ്ഥന്‍ അപ്പാര്‍ട്ട്‌മെന്റ് തുറന്നപ്പോഴാണ് ഫ്രീസറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ പേരിലായിരുന്നു കെട്ടിടം വാടകയ്‌ക്കെടുത്തിരുന്നത്. സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

murder

നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് ഫ്‌ളാറ്റിലെ താമസക്കാരനായിരുന്ന ലബനീസ് പൗരനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വണ്ടിച്ചെക്ക് നല്‍കി പറ്റിച്ച കേസില്‍ഇയാള്‍ക്ക് 14 ദിവസം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ സ്‌പോണ്‍സര്‍ ഇയാള്‍ തന്നെയാണെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു ഫിലിപ്പീന്‍സ് നിര്‍ത്തിവച്ചതിനു പിന്നാലെയാണ് യുവതിയെ പീഡിപ്പിച്ചുകൊന്ന് മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച സംഭവം പുറത്തുവരുന്നത്. കുവൈത്തില്‍ തൊഴിലുടമകളുടെ പീഡനം മൂലം ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത് ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കേണ്ടതില്ലെന്ന് ഫിലിപ്പീന്‍സ് തീരുമാനിച്ചത്.
തീപ്പൊരിയായി പ്രകാശ് രാജ് വീണ്ടും.. സംഘികളുടെ മർമ്മത്തിന് അടി.. നിങ്ങൾ കല്ലെറിയൂ.. കത്തിച്ച് കളയൂ!

English summary
The body of a Filipina maid who appears to have been tortured to death was discovered in a freezer in a locked flat in Kuwait. It is suspected that the tenants of the flat, a Lebanese man and his Syrian wife, who vacated the premises nearly one year prior, had killed the maid and left her in the freezer

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്