അറബിയും, ബംഗാളിയും, പാക്കിസ്ഥാനിയും ദുബായില്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നു !!!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'മാസ്റ്റര്‍ പീസിന്റെ' റിലീസ് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് പ്രവാസികളും. പ്രവാസി ആരാധകര്‍ ഒരുക്കിയ മാസ്റ്റര്‍ പീസ് വെയ്റ്റിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ദുബായിയില്‍ ഇനി സ്വര്‍ണ്ണ സമ്മാന മഴ !!!

ദുബായിലെ ഈ മീഡിയ പ്രൊഡക്ഷന്‍സാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. യുഎഇയിലെ സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ചിത്രത്തിന് ആശംസകളുമായി എത്തുന്നതാണ് വീഡിയോ. വിവിധ രാജ്യക്കാര്‍ മാസ്റ്റര്‍ പീസിന് ആശംസകള്‍ അറിയിച്ച് വീഡിയോയില്‍ എത്തുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ ശ്രേദ്ധേയ വേഷത്തിലെത്തുന്ന പ്രവാസി നതാരങ്ങളായ സി.കെ നൗഷാദ്, നിധിന്‍ സൈനുദ്ധീന്‍ എന്നിവരും ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് വെയ്റ്റിംഗ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു.

അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 28 നാവും യുഎഇയില്‍ പ്രദര്‍ശനത്തിനെത്തുക. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുളള പ്ലേ ഹൗസാണ് ചിത്രത്തിന്റെ ഓവര്‍സീസ് റീലിസ് നിര്‍വ്വഹിക്കുന്നത്. വ്യാഴാഴ്ചയാണ് മാസ്റ്റര്‍ പീസ് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പ്രവാസികളൊരുക്കിയ മാസ്റ്റര്‍ പീസ് വെയ്റ്റിംഗ് വീഡിയോ താഴെയുളള ലിങ്കില്‍ കാണാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
arabi, bengali and pakistani waiting for mammooty in dubai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്