സൗദി; ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹാജിമാരുടെ സുരക്ഷയ്ക്കായ് മികച്ച സംവിധാനങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്
സൗദി: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് ഈ മാസം മുപ്പതിനു തുടക്കമാകും. ലോക രാജ്യങ്ങളില്‍ നിന്ന് ഏതാണ്ട് ഇരുപത് ലക്ഷത്തിലധികം വിശ്വാസികള്‍ ഇത്തവണ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കുമെന്ന് മക്കാ ഗവര്‍ണ്ണര്‍ അറിയിച്ചു. ഹാജിമാരുടെ സുരക്ഷയ്ക്കായ് മികച്ച സംവിധാനങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാരുടെ സേവനവും ഹാജിമാര്‍ക്ക് ലഭിക്കും.
മലയാളികളായ ഹാജിമാരെ സഹായിക്കാന്‍ മലയാളി വളണ്ടിയര്‍മാരുടെ വലിയ സംഘം തന്നെ മക്കയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. വഴിതെറ്റിയെത്തുന്നവരെയും രോഗികളെയും എത്രയും പെട്ടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഈ മാസം ഇരുപത്തിയൊമ്പതിന് ഹാജിമാര്‍ മിനായിലേക്ക് നീങ്ങി തുടങ്ങും.

ഈ മാസം 31 നാണ് ഹജ്ജിന്റെ മുഖ്യ കര്‍മ്മങ്ങളില്‍ ഒന്നായ അറഫാ സംഗമം അരങ്ങേറുക. സെപ്തംബര്‍ നാലിന് ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ താമസ സ്ഥലത്തേക്ക് മടങ്ങി തുടങ്ങും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പതിനൊന്ന് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഹാജിമാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications