കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 വര്‍ഷം കൂടെപ്പിറപ്പുകള്‍ക്കായി ചോര നീരാക്കിയ പ്രവാസി; മരിച്ചപ്പോള്‍ ബന്ധുക്കള്‍ക്ക് അറിയേണ്ടത്...; കുറിപ്പ്

Google Oneindia Malayalam News

ദുബായ് : പ്രവാസ ലോകത്ത് വര്‍ഷങ്ങളോളം ബന്ധുക്കള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി ചോര നീരാക്കി അധ്വാനിച്ചിട്ട് കുടുംബത്തിന് പോലും വേണ്ടാത്ത ആളുകളെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ . നമുക്ക് ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് അറിയാം . എന്നാല്‍ അങ്ങനെ നടന്ന യഥാര്‍ത്ഥ സംഭവത്തെ കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരി പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .

'ഞാൻ എന്തോ വലിയ പാപം ചെയ്യാൻ പോകുന്ന പോലെ', മരക്കാർ സിനിമ കാണാൻ പോയതിനെ കുറിച്ച് ഷോൺ ജോർജ്'ഞാൻ എന്തോ വലിയ പാപം ചെയ്യാൻ പോകുന്ന പോലെ', മരക്കാർ സിനിമ കാണാൻ പോയതിനെ കുറിച്ച് ഷോൺ ജോർജ്

അജ്മാനില്‍ വച്ച് മരണപ്പെട്ട പാലക്കാട് സ്വദേശിയായ രവിയെ കുറിച്ചാണ് അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ രവിയുടെ മരണം വിളിച്ച് പറഞ്ഞപ്പോള്‍ ബന്ധുക്കളില്‍ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ചാണ് അഷ്‌റഫ് താമരശേരി പറയുന്നത് . ഒരു സിനിമാ കഥ പോലെ വായിക്കുന്നവര്‍ക്ക് തോന്നുകയാണെങ്കില്‍ ഇത് തികച്ചും യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു .

1

ഇന്നലെ മൂന്ന് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ പാലക്കാട് സ്വദേശി രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോള്‍ ഇവിടെത്തെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമെ ഉണ്ടായിരുന്നുളളു. അവിവാഹിതനായ രവി കഴിഞ്ഞ 40 വര്‍ഷമായി അജ്മാനിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു.

2

എണ്‍പത് കാലഘട്ടങ്ങളിലെ പ്രവാസി. അഞ്ച് സഹോദരിമാരില്‍ ഏക ആങ്ങള, ഒരു വലിയ കുടുംബത്തിന്റെ ഏക പ്രതീക്ഷ. സ്വന്തമായി ഒരു കിടപ്പാടം, സഹോദരിമാരുടെ വിവാഹം, ബന്ധുക്കളുടെ, സുഹ്യത്തുക്കളുടെ, നാട്ടുകാരുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍,അതൊക്കെ കഴിഞ്ഞ് വന്നപ്പോള്‍ വര്‍ഷങ്ങള്‍ പോയി, സ്വന്തം ജീവിതവും മറന്നു. സഹോദരിമാരുടെ വിവാഹങ്ങള്‍ മാത്രമല്ല അവരുടെ മക്കളുടെ കാര്യങ്ങള്‍ക്കും രവിയേട്ടന്‍ ഉണ്ടായിരുന്നു.

3

എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ എല്ലാപേരോടും പെരുമാറുന്ന രവിയേട്ടന്റെ ഉളളില്‍ വേദനയുടെ വലിയ ഭാരം ഉണ്ടായിരുന്നു. അത് ആര്‍ക്കും മനസ്സിലാക്കാന്‍ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. പതിവ് പോലെ ജോലി കഴിഞ്ഞ് വന്ന ആ രാത്രി ഒന്നും കഴിക്കാന്‍ അയാളെ ശരീരം അനുവദിച്ചില്ലായിരുന്നു.

4

ഒരു ചൂട് ശരീരത്തിലുണ്ടായിരുന്നു. സ്വന്തമായി പാചകം കഴിച്ച് മാത്രം പരിചയമുളള രവിയേട്ടന്‍ ഒരു കട്ടന്‍ കാപ്പി മാത്രം കഴിച്ച് കിടന്നു. രാവിലെ റുമിലുളളവര്‍ വന്ന് വിളിച്ചപ്പോള്‍ രവി എഴുന്നേറ്റില്ല. എന്നന്നേക്കുമായുളള ഒരു വലിയ യാത്രക്ക് അയാള്‍ പോയി. ആര്‍ക്കും ബാധ്യതയില്ലാതെ, മറ്റുളളവരെ സഹായിച്ച പുണ്യ ജന്മം.

5

ബന്ധുക്കളെ വിളിച്ച് ഈ വിവരം പറയുമ്പോള്‍ എങ്ങനെയായിരുന്നു മരണമെന്നും, കോവിഡോ മറ്റും ആണെങ്കില്‍ അവിടെ തന്നെ അടക്കം ചെയ്യുവാന്‍ പറഞ്ഞു. മറ്റ് ചിലര്‍ക്ക് അറിയേണ്ടത് 40 വര്‍ഷത്തെ സര്‍വ്വീസില്‍ കിട്ടുന്ന പൈസായുടെ നോമിനി ആരാണെന്നും, അവരെയാണ് ഒന്ന് വിവരമറിയുക്കുവാനും എന്നോട് അവശ്യപ്പെട്ടു.

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam
6

അതൊക്കെ പിന്നെത്തെ കാര്യമാണെന്നും,മരിക്കുമ്പോള്‍ നാട്ടില്‍ തന്നെ സംസ്‌കരിക്കണമെന്നതാണ് രവായേട്ടന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ മനസില്ലാ മനസോടെ അവര്‍ സമ്മതിക്കുകയായാരുന്നു. ഒരു സിനിമാ കഥ പോലെ വായിക്കുന്നവര്‍ക്ക് തോന്നുകയാണെങ്കില്‍ ഇത് തികച്ചും യാഥാര്‍ത്ഥ്യമാണ്. ഈ വര്‍ത്തമാന കാലഘട്ടത്തില്‍ സംഭവിച്ചാേണ്ടിരിക്കുന്ന വിഷയങ്ങളാണ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുക. സ്വര്‍ത്ഥത വെടിയുക. ഇന്നത്തെ കാലഘട്ടത്തിനുസൃതമായി ജീവിക്കാന്‍ പഠിക്കുക., കാരണം ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അതിഥി, അത് മരണമാണ്- അഷ്‌റഫ് താമരശേരി ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Ashraf Thamarassery's post on death of expatriate who worked in UAE for 40 years goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X