ബഹ്‌റൈന്‍:പ്രവാസി നിക്ഷേപത്തിന് നിക്ഷേപ ബോര്‍ഡ്,വിദ്യാഭ്യാസത്തിവും ആരോഗ്യരംഗത്തും ബൃഹത്ത് പദ്ധതികള്‍

  • Written By:
Subscribe to Oneindia Malayalam

മനാമ: പ്രവാസികളുടെ നിക്ഷേപം സമാഹരിക്കുന്നതിനായി പ്രവാസി നിക്ഷേപ ബോര്‍ഡ് രൂപീകരിയ്ക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഷാര്‍ജയിലെത്തിയ മുഖ്യമന്ത്രിയ്ക്ക് ബഹ്‌റൈനിലെ മലയാളി സംഘനകള്‍ ചേര്‍ന്നൊരുക്കിയ സ്വീകരണത്തിലായിരുന്നു പ്രഖ്യാപനം.

പ്രവാസി ക്ഷേമത്തിനും പുനരവധിനാസത്തിനുമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നും ഏറെ വൈകാതെ ഇതില്‍ പല പദ്ധതികളും യാഥാര്‍ത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

പ്രവാസി നിക്ഷേപ ബോര്‍ഡ്

പ്രവാസി നിക്ഷേപ ബോര്‍ഡ്

പ്രവാസികളുടെ ചെറുതും വലുതുമായ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വേണ്ടിയാണ് നിക്ഷേപ ബോര്‍ഡ് സ്ഥാപിയ്ക്കുന്നത്. ബോര്‍ഡ് വഴി സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ വിവിധ തൊഴില്‍ സംരംഭങ്ങളിലേയ്ക്ക് നല്‍കുന്നതാണ് പദ്ധതി. വന്‍കിട നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് നിലവിലുള്ള കിഫ്ബിയ്ക്ക് പുറമേയാണ് നിക്ഷേപ ബോര്‍ഡ്.

ആരോഗ്യ രംഗത്തും വിദ്യാഭ്യാസത്തിനും

ആരോഗ്യ രംഗത്തും വിദ്യാഭ്യാസത്തിനും

പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ കേരള ക്ലിനിക്കുകള്‍ ആരംഭിക്കാനും കേരളസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിന് പുറമേ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഉറപ്പുവരുത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ബഹ്‌റൈനില്‍ എന്‍ജിനീയറിംഗ് കോളേജ് ആരംഭിയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നു. കോളേജ് ആരംഭിക്കുന്നതിനായി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമയ സഹായം ഇനി എളുപ്പം

നിയമയ സഹായം ഇനി എളുപ്പം

ബഹ്‌റൈനില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് വേണ്ടി ലീഗല്‍ എയ്ഡ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അംഗീകരിക്കുന്ന അഭിഭാഷകരുടെ പാനലില്‍ നിന്ന് ആവശ്യമുള്ളവര്‍ക്ക് നിയമസഹായം ലഭ്യമാക്കാനുള്ള സൗകര്യം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളുടെ മക്കള്‍ക്ക്

പ്രവാസികളുടെ മക്കള്‍ക്ക്

ഗള്‍ഫ് നാടുകളിലെ കുറഞ്ഞ വരുമാനമുള്ളവരുടെ മക്കള്‍ക്ക് വേണ്ടി കേരള പബ്ലിക്ക് സ്‌കൂളുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുള്ളതായി പിണറായി വിജയന്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ കേരളീയ സമാജത്തിലായിരുന്നു മുഖ്യമന്ത്രിയ്ക്ക് പൗരസ്വീകരണ സംഘടിപ്പിച്ചത്.

English summary
Bahrain: Kerala goverenment considering deposit board for Indian expats.
Please Wait while comments are loading...