ദുബായ് : ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇതിനകം തന്നെ ഉപയോഗിച്ച് തുടങ്ങിയ ബൈജു ലേണിംങ് ആപ്പ് കൂടുതൽ ഭാഷകളിലേക്കും കൂടുതൽ വിഷയങ്ങളിലേക്കുമുള്ള പതിപ്പുകൾ പുറത്തിറക്കുമെന്ന് കന്പനി സ്ഥാപക സിഇഒ ബൈജു രവീന്ദ്രൻ ദുബായിൽ പറഞ്ഞു.
ആലുവ പോലീസ് ക്ലബ്ബിൽ ഒരു മണിക്കൂറോളം വിയർത്ത് ദിലീപ്! നടനെ വീണ്ടും ജയിലിലേക്ക് അയക്കാൻ പോലീസ്?
ജിസിസി രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി ആപ്പിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കുവാനും അറബി അടക്കമുള്ള ഭാഷകളിൽ ബൈജുസ് ആപ്ലിക്കേഷൻ പുറത്തിറക്കുന്നതിനുമായി ദുബായിൽ ഉടൻ കേന്ദ്രം ആരംഭിക്കുമെന്നും കന്പനി വ്യക്തമാക്കി. വിദ്യാർത്ഥികളെ വിഷ്യൽ സാങ്കേതിക വിദ്യയുടെ അകന്പടിയോടെ ശാസ്ത്ര, ഗണിത വിഷയങ്ങൾ പഠിപ്പിക്കുക എന്നതാണ് ബൈജൂസ് ആപ്ലീക്കേഷൻറെ പ്രവർത്തന രീതി.
ഏതാണ്ട് 1.2 കോടി ആളുകളാണ് നിലവിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. അദ്ധ്യാപകർ ഏത് രീതിയിലാണോ വിദ്യാർത്ഥികളുമായി ക്ലാസിൽ സംവദിക്കുന്നത് ഇതേ രീതിയിലാണ് ആപ്ലിക്കേഷനും വിദ്യാർത്ഥികളുമായി സംവദിക്കുന്നതെന്ന് മലയാളിയായ ബൈജു അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളിൽ മുപ്പത് ശതമാനം ഇന്ത്യക്ക് പുറത്തുള്ളവരാണ്. അതിൽ തന്നെ ഏറ്റവും കുടുതൽ ഉപഭോക്താക്കളുള്ളത് യുഎഇ ലാണെന്നും ബൈജു പറഞ്ഞു. അറബി ഭാഷയ്ക്ക്ക് പുറമെ ഇൻറർനാഷണൽ ഇഗ്ലീഷ് പതിപ്പും താമസിയാതെ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!