സൗദിയിലേക്ക് ആദ്യ വനിതാ അംബാസഡറെ നിയോഗിച്ച് ബെല്‍ജിയം

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും അവകാശവും നല്‍കാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് സൗദിയോടുള്ള സമീപനത്തിലും മാറ്റത്തിന് കാരണമാവുന്നു. ചരിത്രത്തിലാദ്യമായി ഒരു വനിതാ അംബാസഡര്‍ സൗദിയിലെത്താന്‍ ഇനി നാളുകള്‍ മാത്രം. ബെല്‍ജിയമാണ് പൊതുവെ യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്ന സൗദിയിലേക്ക് വനിതാ അംബാസഡറെ അയക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ യു.എ.ഇയില്‍ അംബാസഡറായി സേവനം ചെയ്യുന്ന ഡൊമിനിക് മിനുവറിനെയാണ് ബെല്‍ജിയം സൗദി അംബാസഡറായി നിയമിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ അവര്‍ ചുമതലയേല്‍ക്കുമെന്നാണ് സൂചന.

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി സൗദി അറേബ്യ; 2018ല്‍ 1.1 ട്രില്യന്‍ റിയാല്‍ ചെലവഴിക്കും

മിനുവറിനെ റിയാദിലേക്ക് മാറ്റിക്കൊണ്ട് ബെല്‍ജിയം സര്‍ക്കാര്‍ തീരുമാനമെടുത്തതായും അടുത്ത വേനലോടെ അവര്‍ ചാര്‍ജെടുക്കുമെന്നും റിയാദിലെ ബെല്‍ജിയം എംബസി ഡെപ്യൂട്ടി ചീഫ് സീഗ്ഫ്രീഡ് പീനെന്‍ അറിയിച്ചു. അവര്‍ സൗദി ഭരണകൂടത്തിന് ഉടന്‍ രേഖകള്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്തായി സൗദി ഭരണകൂടം നടപ്പാക്കിവരുന്ന പരിഷ്‌ക്കാരങ്ങളുടെ ചുവടുപിടിച്ചാണ് ബെല്‍ജിയം സര്‍ക്കാരിന്റെ തീരുമാനമെന്ന് അവിടത്തെ വാര്‍ത്താ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു. സൗദിയിലെ സ്ത്രീകള്‍ക്കുണ്ടായിരുന്ന ഡ്രൈവിംഗ് നിരോധനം എടുത്തുകളയാനും മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം സിനിമാ തിയറ്റര്‍ അനുവദിക്കാനും സൗദി ഭരണകൂടം ഈയിടെ തീരുമാനമെടുത്തിരുന്നു.

saudhi1

യെകാതെരീന മാജെറിംഗിനെ സൗദിയിലെ നയതന്ത്ര ഉദ്യോഗസ്ഥയായി 2010ല്‍ ജോര്‍ജിയ നിയോഗിച്ചിരുന്നുവെങ്കിലും കുവൈത്തിന്റെ കൂടി ചുമതലയുണ്ടായിരുന്ന അവര്‍ അവിടെയായിരുന്നു താമസിച്ചിരുന്നത്. 2015ല്‍ ജോര്‍ജിയ സൗദിയില്‍ എംബസി തുറന്നപ്പോള്‍ അവര്‍ക്ക് പകരം പുരുഷനെയായിരുന്നു അംബാസഡറായി നിയമിച്ചത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളായി സൗദിയിലേക്ക് വനിതകളെ നിയോഗിച്ചു തുടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Belgium has become the first country to appoint a female diplomat as its ambassador to Saudi Arabia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്